IPL 2025: രോഹിത് തിരിച്ചെത്തിയപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്, കളി തോറ്റ നിരാശയില്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞത്, അതുവേണ്ടായിരുന്നു എന്ന് ആരാധകര്‍

ആര്‍സിബിക്കെതിരായ മത്സരവും തോറ്റതോടെ വലിയ നിരാശയിലാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ജയിക്കാമായിരുന്ന മത്സരത്തില്‍ തിലകിന്റെയും ഹാര്‍ദിക്കിന്റെയും പുറത്താവലാണ് മത്സരം ബെംഗളൂരുവിന് അനുകൂലമാക്കിയത്. ഇരുവരും ചേര്‍ന്നുളള വെടിക്കെട്ട് ബാറ്റിങ് ഒരുഘട്ടത്തില്‍ കളി മുംബൈക്ക് അനുകൂലമാക്കിയിരുന്നു. എന്നാല്‍ ബോളര്‍മാരെ കൃത്യമായി ഉപയോഗിച്ച ആര്‍സിബി ക്യാപ്റ്റന്‍ രജത് പാടിധാര്‍ മത്സരം തങ്ങളുടേതാക്കുകയായിരുന്നു. മത്സരശേഷമുളള പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ ഹാര്‍ദികിന്റെ മുഖത്ത് തോറ്റതിന്റെ നിരാശ പ്രകടമായിരുന്നു.

തനിക്ക് അധികം ഒന്നും പറയാനില്ലെന്നും മത്സരത്തില്‍ ഞങ്ങള്‍ രണ്ട് ഷോട്ടുകള്‍ക്ക് പിറകിലായത് തിരിച്ചടിയായെന്നും താരം പറഞ്ഞു. റണ്‍മഴ കണ്ടൊരു മത്സരമായിരുന്നു. പിച്ച് ഒരുക്കിയത് വളരെ നന്നായിരുന്നു. ഈ പിച്ചില്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടാന്‍ പ്രയാസമാണ്. ബൗളര്‍മാരെ കുറ്റം പറയാന്‍ സാധിക്കില്ല. വളരെ പ്രയാസമേറിയ ട്രാക്കാണിത്. ഞങ്ങള്‍ക്ക് അധികം ഓപ്ഷനുകളില്ലായിരുന്നു. രോഹിതിന്റെ തിരിച്ചവരവില്‍ ഞങ്ങള്‍ക്ക് തോന്നി നമന്‍ കുറച്ചുകൂടി താഴേക്ക് ഇറങ്ങട്ടെയെന്ന്. തിലക് ഗംഭീരമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

ഇന്നലത്തെ കളിയിലെ തോല്‍വിയോടെ അഞ്ച് കളികളില്‍ നാല് തോല്‍വിയും ഒരു ജയവുമാണ് മുംബൈ ടീമിന്. ഇനിയും ടൂര്‍ണമെന്റില്‍ തിരിച്ചുവരാനായില്ലെങ്കില്‍ ടീമിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിക്കും.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം