IPL 2025: ബെഞ്ചില്‍ ഇരുത്താനാണെങ്കില്‍ അവന് 10 കോടി നല്‍കേണ്ട ആവശ്യമില്ല, ആ താരത്തെ ഇറക്കിയിരുന്നേല്‍ സിഎസ്‌കെ ജയിച്ചേനെ, ചെന്നൈക്കെതിരെ തുറന്നടിച്ച് മുന്‍ താരം

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും കഴിഞ്ഞ ലേലത്തില്‍ ചെന്നൈ തങ്ങളുടെ ടീമില്‍ എത്തിച്ച താരമായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍. ഈ വര്‍ഷം സിഎസ്‌കെയ്ക്കായി ആദ്യ മത്സരങ്ങളില്‍ ഇറങ്ങിയെങ്കിലും ഇംപാക്ടുളള ബോളിങ് പ്രകടനങ്ങളൊന്നും താരം നടത്തിയിരുന്നില്ല. പ്രധാന സ്പിന്നറായി ചെന്നൈ ഈ സീസണില്‍ പരിഗണിച്ച അശ്വിന്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ല. ഇതേസമയം മറ്റൊരു സ്പിന്നര്‍ നൂര്‍ അഹമ്മദ് ചെന്നൈക്കായി ശ്രദ്ധേയ പ്രകടനം നടത്തിയപ്പോള്‍ ടീമിലെ സ്ഥാനം അശ്വിന് നഷ്ടമാവുകയായിരുന്നു.

അശ്വിനെ തുടര്‍ച്ചയായി ബെഞ്ചില്‍ ഇരുത്തുന്നതില്‍ ചെന്നൈയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് രംഗത്തെത്തിയിരുന്നു. പഞ്ചാബ് കിങ്‌സിനെതിരെ വീണ്ടും തോറ്റതിന് പിന്നാലെയായിരുന്നു സിഎസ്‌കെയ്‌ക്കെതിരെ ഹര്‍ഭജന്‍ തുറന്നടിച്ചത്. കഴിഞ്ഞ ലേലത്തില്‍ 9.75 കോടി രൂപയ്ക്കായിരുന്നു അശ്വിനെ ചെന്നൈ മാനേജ്‌മെന്റ് ടീമില്‍ എത്തിച്ചത്. എന്നാല്‍ ആദ്യത്തെ മത്സരങ്ങളില്‍ തിളങ്ങാതിരുന്നതോടെ താരത്തെ ചെന്നൈ പിന്നീട് കാര്യമായി ഉപയോഗിച്ചിരുന്നില്ല. ഏഴ് മത്സരങ്ങള്‍ മാത്രം കളിച്ച അശ്വിന്‍ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.

സാഹചര്യങ്ങള്‍ക്കനുസരിച്ചല്ല ചെന്നൈ ടീമിനെ തിരഞ്ഞെടുക്കുന്നതെന്ന് ഹര്‍ഭജന്‍ സിങ് കുറ്റപ്പെടുത്തുന്നു. “പഞ്ചാബിനെതിരെ നൂര്‍ അഹമ്മദ്, അശ്വിന്‍, ജഡേജ എന്നിവര്‍ ഒരുമിച്ച് കളിച്ചിരുന്നെങ്കില്‍ വിജയം ചെന്നൈക്കൊപ്പമാവുമായിരുന്നു. ബെഞ്ചിലിരുത്താനാണെങ്കില്‍ നിങ്ങള്‍ അശ്വിന് 10 കോടി നല്‍കേണ്ട കാര്യമില്ല. എനിക്കറിയില്ല അവന്‍ എന്താണ് കളിക്കാത്തതെന്ന്. പക്ഷേ അദ്ദേഹം ആരോടെങ്കിലും വഴക്കിട്ടിരിക്കാമെന്ന് തോന്നുന്നു, ഹര്‍ഭജന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'