ഞാൻ ഉണ്ടായിരുന്നെങ്കിൽ ഫലങ്ങൾ മറ്റൊന്ന് ആകുമായിരുന്നു, സെലക്ടർമാരെ ഇളിഭ്യരാക്കി സൂപ്പർ താരത്തിന്റെ കമന്റ്

ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ 2021 നവംബറിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ച താരമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഐപിഎൽ 2021 ലെ യുഎഇ ലെഗിൽ ശ്രദ്ധേയമായ റൺ നേടിയതോടെ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി താരത്തിന്റെ പേര്. ഹാർദിക് പാണ്ഡ്യ പോലെ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും വെങ്കിടേഷ് മികച്ച സംഭാവനകൾ നൽകുമെന്നാണ് ആരാധകർ കരുതിയതെന്ന് ശ്രദ്ധിക്കണം.

ദേശീയ ടീമിനായി ഒമ്പത് ടി20 മത്സരങ്ങളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുള്ള അയ്യർ, ഹാർദിക്കിന്റെ ടീമിൽ തിരിച്ചെത്തിയതിന് ശേഷം പുറത്തായി. പിന്നീട്, ഏഷ്യാ കപ്പിലും 2022 ലെ ടി20 ലോകകപ്പിലും ഹാർദിക്കിന്റെ മികച്ച പ്രകടനം അയ്യരുടെ ടീമിലെ വഴി തടഞ്ഞു. എന്നിരുന്നാലും, 27 കാരനായ ബാറ്റർ ദേശീയ ടീമിനായി വീണ്ടും കളിക്കുമെന്നും തന്റെ ഏറ്റവും മികച്ചത് നൽകുമെന്നും പ്രതീക്ഷിക്കുന്നു. 2020 ടി20 ലോകകപ്പ് ടീമിൽ വെങ്കിടേഷിനെ ഉൾപ്പെടുത്തിയ ഇന്ധന തന്ത്രങ്ങൾക് വലിയ വിമർശനം കിട്ടിയിരുന്നു.

തന്റെ ഇന്ത്യൻ ടീം പദ്ധതികളെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ- ഇന്ത്യൻ ടീമിനൊപ്പം ദീർഘനാൾ കളിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? അങ്ങനെ ആഗ്രഹിച്ചിരുന്നെങ്കിലും ഹാർദിക് ഭായ് തിരിച്ചുവന്ന വഴി അത്ര മികച്ചതായിരുന്നു. അദ്ദേഹം ചെയ്തത് അദ്ഭുതകരമായ കാര്യങ്ങൾ തന്നെ ആയിരുന്നു. . ലോകകപ്പിന് ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കാനാണ് എല്ലാ ടീമുകളും ആഗ്രഹിക്കുന്നത്. എനിക്ക് അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അത് വീണ്ടും എന്റെ കൈയിലില്ല. ക്രിക്കറ്റിനെ ഒരു അവസരമായാണ് ഞാൻ എപ്പോഴും കാണുന്നത്. ഞാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം കളിക്കുന്നില്ലെങ്കിൽ, ഐപിഎല്ലിൽ കളിക്കാനോ ആഭ്യന്തര മത്സരങ്ങളിൽ എന്റെ സംസ്ഥാന ടീമിനെ പ്രതിനിധീകരിക്കാനോ ഉള്ള അവസരം ഞാൻ നന്നായി ഉപയോഗിക്കും ,” അയ്യർ ക്രിക്കറ്റ് നെക്‌സ്റ്റിനോട് പറഞ്ഞു.

“എന്റെ ജോലി ശരിയായി ചെയ്യുക എന്നതാണ് എന്റെ ജോലി, സെലക്ഷനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. നടക്കാനിരിക്കുന്ന ടി20, ഏകദിനങ്ങൾക്കുള്ള ടീമിൽ ഞാൻ ഉണ്ടാകേണ്ടതാണ് , പക്ഷേ, നിർഭാഗ്യവശാൽ, എനിക്ക് പരിക്കേറ്റു. ഞാൻ തീച്ചുവരുമ്പോൾ അത് ഉറപ്പാക്കും, ഞാൻ എന്റെ ഏറ്റവും മികച്ചത് നൽകും, മറ്റൊന്നിനെക്കുറിച്ചും വിഷമിക്കേണ്ടതില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും