അവന്‍ പാക് ടീമിലായിരുന്നെങ്കില്‍ ഒരു മത്സരത്തില്‍ പോലും പുറത്തിരിക്കില്ലായിരുന്നു; ഇന്ത്യന്‍ താരത്തെ കുറിച്ച് വഹാബ് റിയാസ്

റിഷഭ് പന്ത് പാകിസ്താനിലായിരുന്നെങ്കില്‍ ഈ ലോകകപ്പില്‍ തീര്‍ച്ചയായും പ്ലെയിങ് ഇലവനിലുണ്ടാവെന്ന് പാക് ഫാസ്റ്റ് ബൗളര്‍ വഹാബ് റിയാസ്. ഇന്ത്യന്‍ ടീമിനോളം പ്രതിഭാശാലികളായ കളിക്കാര്‍ പാകിസ്ഥാനില്ലെന്നും ഒരുപാട് പുതിയ ക്രിക്കറ്റര്‍മാരെ വളര്‍ത്തിയെടുത്ത് ഇന്ത്യ ബഹുദൂരം മുന്നിലാണെന്നും താരം പറഞ്ഞു.

പാകിസ്ഥാന്‍ ക്രിക്കറ്റ് സംവിധാനം ശക്തമല്ല. അങ്ങനെ ആയിരുന്നെങ്കില്‍ ആരും പരാതി പറയില്ല. കളിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ ഒരു സെലക്ഷന്‍ നടപടിക്രമം തീര്‍ച്ചയായും വേണം. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് നിങ്ങളുടെ മാനദണ്ഡമെങ്കില്‍ അവര്‍ പെര്‍ഫോം ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഫിറ്റാണോ എന്നിവ പരിഗണിക്കണം. അതിനു ശേഷമായിരിക്കണം അവരെ ടീമിലെടുക്കേണ്ടത്.

ഇന്ത്യയില്‍ ഇതിനൊരു ഉദാഹരണം ഞാന്‍ കാണിച്ചു തരാം. എംഎസ് ധോണിക്കു ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം അദ്ദേഹം സെഞ്ച്വറികളുമടിച്ചിട്ടുണ്ട്. പാകിസ്ഥാനിലായിരുന്നെങ്കില്‍ പന്ത് ഒരു ലോകകപ്പ് മല്‍സരത്തില്‍ പോലും പുറത്തിരിക്കില്ല.

ദിനേഷ് കാര്‍ത്തികിനെ കല്‍പ്പിക്കാന്‍ ഇന്ത്യ അദ്ദേഹത്തെ പ്ലെയിംഗ് ഇലവനില്‍ നിന്നൊഴിവാക്കി. പന്ത് മികച്ച ക്രിക്കറ്ററാണെന്നു ഇന്ത്യക്കറിയാം. പക്ഷെ അതോടൊപ്പം തന്നെ ഒരു ഫിനിഷറെയും ആവശ്യമാണെന്നു അവര്‍ക്കറിയാം. ഈ കാരണത്തിലാണ് പന്തിനെ ഒഴിവാക്കി ഇന്ത്യ ഡിക്കെയെ കളിപ്പിക്കുന്നതെന്നും വഹാബ് റിയാസ് പറഞ്ഞു.

Latest Stories

അംബാനിയുടെ വന്‍താരയില്‍ നടക്കുന്നതെന്ത്?

ഇത്രയും വിലക്കുറവ് കണ്ടാൽ പിന്നെ വാങ്ങിപ്പോകില്ലേ..

ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി, തിരഞ്ഞെടുപ്പ് കമ്മീഷന് നി‌ർദേശം

'കുടുംബ രാഷ്ട്രീയം', ബിജെപി പറയുന്നതും ചെയ്യുന്നതും!

'അവർ നല്ല സുഹൃത്തുക്കൾ, അനുമോൾ പറഞ്ഞ ബന്ധമൊന്നും ആര്യനും ജിസേലും തമ്മിലില്ല'; ശൈത്യ സന്തോഷ്

മുഖ്യമന്ത്രി രേഖ ഗുപ്തയും ഭര്‍ത്താവും 'ബന്ധു നിയമനത്തിലെ' ബിജെപി ഏട്; 'കുടുംബ രാഷ്ട്രീയം', ബിജെപി പറയുന്നതും ചെയ്യുന്നതും!

മുൻ എംപി പ്രജ്വൽ രേവണ്ണ ജയിലിൽ അവിദഗ്ദ്ധ തൊഴിലാളി; ജോലി ലൈബ്രറിയിൽ, ദിവസ ശമ്പളം 520 രൂപ

'ഭാര്യയെ കർത്താവ് രക്ഷിക്കുമെന്ന് ഭർത്താവ്'; ഇടുക്കിയിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ചു

റഷ്യൻ വിപ്ലവം! റഷ്യയുടെ ക്യാൻസർ വാക്സിന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% വിജയം, കസ്റ്റമൈസ്ഡ് ആയി ഉപയോഗിക്കാം

'കുടിച്ചോണം'; അത്തം മുതൽ അവിട്ടം വരെ മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം