അവന് ബോള്‍ കൊടുത്തിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ; രോഹിത്തിനെതിരെ മുന്‍ താരം

ന്യൂസിലന്‍ഡ് ദേശീയ ക്രിക്കറ്റ് ടീമിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ഥിവ് പട്ടേല്‍. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അതിനിര്‍ണായകഘട്ടത്തില്‍ വളരെ വൈകി രവിചന്ദ്രന്‍ അശ്വിനെ അവതരിപ്പിച്ച രോഹിത് ശര്‍മ്മയുടെ തന്ത്രം പാര്‍ഥിവ് പട്ടേലിനെ അത്ഭുതപ്പെടുത്തി. ജസ്പ്രീത് ബുംറയ്ക്കൊപ്പം അശ്വിന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യണമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട ബോളറെ പരമാവധി ഉപയോഗിക്കുകയാണു ചെയ്യേണ്ടത്. രോഹിത് ശര്‍മയുടെ ഈ നീക്കം എന്നെ അദ്ഭുതപ്പെടുത്തി. നാലാം ഇന്നിംഗ്‌സില്‍ പന്തെറിയുമ്പോള്‍ വളരെയേറെ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുന്ന സ്പിന്നറാണ് അശ്വിന്‍. അശ്വിന്‍ രണ്ടോവറുകള്‍ പന്തെറിഞ്ഞപ്പോള്‍ തന്നെ, രണ്ടോ മൂന്നോ വട്ടം ബാറ്റര്‍ പ്രതിരോധത്തിലായിരുന്നു- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് രോഹിത് ശര്‍മ്മയെ എല്ലാവരും രൂക്ഷമായി വിമര്‍ശിക്കുകയും പിച്ച് വായിച്ചതിലെ തന്റെ തെറ്റ് നായകന്‍ പത്രസമ്മേളനത്തില്‍ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തീരുമാനം തെറ്റായ ഒന്നല്ലെന്ന് പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

ഇന്ത്യ ടെസ്റ്റില്‍ തോറ്റിരിക്കാം, പക്ഷേ ആ തീരുമാനം തെറ്റായി എന്നെനിക്ക് ഇപ്പോഴും തോന്നുന്നില്ല. ഇന്ത്യ ബാറ്റ് ചെയ്ത് 46 റണ്‍സിന് പുറത്തായ രീതിയില്‍, അവര്‍ കളിയില്‍ വളരെ പിന്നിലായി എന്നത് സത്യമാണ്. എന്നിരുന്നാലും, ആ തീരുമാനം അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനു ശേഷവും ഇന്ത്യയ്ക്ക് മത്സരത്തില്‍ തിരിച്ചുവരാനുള്ള അവസരങ്ങളുണ്ടായിരുന്നു.

രച്ചിന്‍ രവീന്ദ്രയും ടിം സൗത്തിയും ചേര്‍ന്ന് 130 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ നിങ്ങള്‍ക്ക് അവിടെ അവസരമുണ്ടായിരുന്നു. അതിന് ശേഷം സര്‍ഫറാസ് ഖാനും ഋഷഭ് പന്തും ബാറ്റ് ചെയ്യുമ്പോള്‍ സര്‍ഫറാസ് പുറത്തായപ്പോള്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. 110 റണ്‍സ് ലക്ഷ്യം 170-ലേക്കോ 200-ന് അടുത്തോ ആയിരുന്നെങ്കില്‍, ഇതൊരു വ്യത്യസ്തമായ കളിയാകുമായിരുന്നു- പാര്‍ഥിവ് പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി