GT VS LSG: കിട്ടിയോ ഇല്ല ചോദിച്ച് മേടിച്ചു, മുഹമ്മദ് സിറാജിനെ കണ്ടം വഴിയോടിച്ച് നിക്കോളാസ് പൂരൻ; വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്നലെ നടന്ന പോരിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സ് ആശ്വാസ ജയം സ്വന്തമാക്കി. പ്ലേ ഓഫ് എത്താതെ പുറത്തായ ലക്നൗ മിച്ചൽ മാർഷിന്റെ സെഞ്ച്വറി മികവിൽ 236 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം ഗുജറാത്തിന് മുന്നിൽ വെച്ചപ്പോൾ അവർക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടാനെ സാധിച്ചുള്ളൂ. ലക്നൗവിന് 33 റൺസ് വിജയം. 57 റൺസ് നേടിയ ഷാറൂഖ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.

ആദ്യം ബാറ്റ് ചെയ്ത ലക്നൗ തുടക്കം മുതൽ ആക്രമണ മൂഡിൽ ആയിരുന്നു. ഓപ്പണർ മിച്ചൽ മാർഷ് തന്നെ ആയിരുന്നു കൂട്ടത്തിൽ അപകടകാരി. 64 പന്തിൽ 117 റൺ നേടിയ മാർഷ് ഗുജറാത്ത് ബോളർമാർക്ക് വയറുനിറയെ കൊടുത്തു. 10 ബൗണ്ടറിയും 8 സിക്‌സും ആണ് ഇന്നിങ്സിൽ താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. മാർഷിനെ കൂടാതെ 27 പന്തിൽ 56 റൺ എടുത്ത നിക്കോളാസ് പൂരനും മോശമാക്കിയില്ല.

എന്തിരുന്നാലും വമ്പനടികൾ കൊണ്ട് ഓർത്തിരിക്കുന്ന മത്സരത്തിൽ ശ്രദ്ധ നേടിയത് മറ്റൊരു കാര്യമാണ്. നിക്കോളാസ് പൂരന്റെ പ്രഹരം ഏറ്റുവാങ്ങിയ സിറാജ് അദ്ദേഹവുമായി ഏറ്റുമുട്ടിയ വീഡിയോ ഇപ്പോൾ ചർച്ചയാകുകയാണ്. മത്സരത്തിന്റെ 15-ാം ഓവറിൽ പൂരൻ സിറാജിനെ ബൗണ്ടറിയിലേക്ക് പായിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ഉടൻ തന്നെ സിറാജ് പൂരന്റെ അടുത്തേക്ക് പോയി ഒരു ഡോട്ട് ബോൾ എറിഞ്ഞ ശേഷം അദ്ദേഹത്തെ സ്ലെഡ്ജ് ചെയ്തു. രണ്ട് കളിക്കാരും ചില വാക്കുകൾ പരസ്പരം കൈമാറി. എന്നിരുന്നാലും, ഇതോടെ കലിപ്പിലായ പുരൻ തുടർന്നുള്ള പന്തുകളിൽ ഒരു സിക്സും ഫോറും നേടി സിറാജിനുള്ള മറുപടി ശക്തമായ ഭാഷയിൽ തന്നെ നൽകുക ആയിരുന്നു.

ഇതുവരെ മികച്ചൊരു സീസൺ കളിച്ച സിറാജിന്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നാല് ഓവറിൽ 37/0 എന്ന സ്പെൽ എറിഞ്ഞ് ഓർക്കാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കൂടാതെ, സിറാജിന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വിക്കറ്റ് നേടാൻ കഴിഞ്ഞിട്ടില്ലെന്നും കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്ന് വിക്കറ്റുകൾ മാത്രമേ നേടിയിട്ടുള്ളൂവെന്നും ശ്രദ്ധിക്കേണ്ടതാണ്, മികച്ച സീസൺ കളിക്കുകയും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്യുന്ന ഗുജറാത്ത് ടൈറ്റൻസിന് ഇത് ആശങ്കാജനകമാണ്.

https://twitter.com/i/status/1925580499776376945

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി