ഐ.പി.എല്ലില്‍ തഴഞ്ഞു, ഇംഗ്ലണ്ടിലേക്ക് 'കുടിയേറി' ഇന്ത്യന്‍ സൂപ്പര്‍ താരം

മുംബൈ: ഇന്ത്യയുടെ ഒരേയൊരു ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന വിശേഷണത്തിന് ഉടമയായ താരമാണ് ചേതേശ്വര്‍ പൂജാര. ഇതുകൊണ്ട് തന്നെ ഏകദിന, ടി20 ക്രിക്കറ്റില്‍ എപ്പോഴും തഴയപ്പെടാനാണ് പൂജാരയ്ക്ക് വിധി. ടീം ഇന്ത്യയിലുളള ബാറ്റ് പിടിക്കാന്‍ അറിയാവുന്നവരെല്ലാം ഐപിഎല്‍ കരാര്‍ നേടുമ്പോള്‍ പോലും പലപ്പോഴും പൂജാരയെ ഫ്രാഞ്ചസികളൊന്നും ടീമിലേക്ക് പരിഗണിക്കാറില്ല.

ടി20ക്ക് യോജിച്ച ബാറ്റിംഗ് ശൈലിയല്ല താരത്തിന്റേതെന്ന ന്യായം പറഞ്ഞാണ് താരത്തെ ഒഴിവാക്കുന്നത്. ഇത്തവണയും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല.

എന്നാല്‍ ഐപിഎല്‍ നടക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കാനാണ് പൂജാരയുടെ തീരുമാനം. ഗ്ലോസ്റ്റര്‍ഷെയറിന് വേണ്ടിയാണ് പൂജാര ഇത്തവണ കളിക്കുക. ഏപ്രില്‍ 12-ന് യോര്‍ക്ഷെയറിനെതിരെയാണ് ഗ്ലോസ്റ്ററിന്റെ ആദ്യ മത്സരം. ചാമ്പ്യന്‍ഷിപ്പിലെ ആറ് മത്സരങ്ങളിലാണ് പൂജാര ഗ്ലോസ്റ്ററിനായി പാഡ് കെട്ടുക. 2005-ന് ശേഷം ആദ്യമായി കൗണ്ടി ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടിയ ടീമാണ് ഗ്ലോസ്റ്റര്‍ഷെയര്‍.

1995-ല്‍ ജവഗല്‍ ശ്രീനാഥ് ഗ്ലോസ്റ്റര്‍ഷെയറിന് വേണ്ടി കളിച്ച ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ ടീമില്‍ കളിക്കുന്നത്. നേരത്തെ ഡെര്‍ബിഷെയര്‍, നോട്ടിങ്ഹാംഷെയര്‍, യോര്‍ക്ക്ഷെയര്‍ എന്നീ കൗണ്ടി ടീമുകള്‍ക്ക് വേണ്ടിയും പൂജാര കളിച്ചിട്ടുണ്ട്. നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ് പൂജാര.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന