ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്ത; ടി-20 ലോകകപ്പിൽ തിലകിന് പകരമെത്തുന്നത് ആ വെടിക്കെട്ട് ബാറ്റ്സ്മാൻ

ഇന്ത്യൻ ആരാധകർക്ക് നിരാശ വാർത്ത. ടി 20 ലോകകപ്പിൽ നിന്നും ഇന്ത്യൻ ബാറ്റ്സ്മാൻ തിലക് വർമ്മ പരിക്കിനെ തുടർന്ന് പുറത്തായി. ഇപ്പോൾ നടക്കാൻ പോകുന്ന ന്യുസിലാൻഡ് ടി 20 പരമ്പരയിലും താരം പുറത്തായി. തിലകിന് പകരം ശ്രേയസ് അയ്യർ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യൻ ആരാധകരെ സംബന്ധിച്ചടുത്തോളം ഇതൊരു ശുഭകരമായ വാർത്തയാണ്. കഴിഞ്ഞ വർഷം നടന്ന ഐപിഎലിൽ പഞ്ചാബ് കിങ്സിന് വേണ്ടി വെടിക്കെട്ട് പ്രകടനമാണ് ശ്രേയസ് അയ്യർ നടത്തിയത്.

കൂടാതെ വാഷിംഗ്‌ടൺ സുന്ദറിന് പകരമായി രവി ബിഷ്‌ണോയിയെയും സ്‌ക്വാഡിൽ ഉൾപ്പെടുത്തി. വയറുവേദനയ്ക്കുള്ള ശസ്ത്രക്രിയയ്ക്കാണ് തിലക് വിധേയനാകുന്നത്. അതേസമയം, കിവീസിനെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് വാഷിംഗ്ടൺ കിവീസിനെതിരായ ടി20 മത്സരങ്ങളിൽ നിന്ന് പുറത്തായി. പരിക്കിനെ തുടർന്ന് സ്പിൻ ബൗളിംഗ് ഓൾറൗണ്ടറായ വാഷിംഗ്ടണിന് രണ്ടാം ഏകദിനം നഷ്ടമായിരുന്നു.

ഇന്ത്യയുടെ പുതുക്കിയ ടി-20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, ഹർഷിത് അർഷ്ദീപ് സിംഗ്, ഇഷാൻ കിഷൻ, രവി ബിഷ്‌ണോയി, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.

Latest Stories

സർക്കാർ നൽകി വന്നിരുന്ന സഹായധനം നിർത്തലാക്കി; ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർ ദുരിതത്തിൽ

കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ്സ് മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം, അഞ്ച് പേരുടെ നില ഗുരുതരം

ജഡേജ ഇപ്പോഴും ഏകദിന ടീമിൽ തുടരുന്നു, എനിക്ക് അതിൽ അതിശയമാണ്: ഇർഫാൻ പത്താൻ

മോനെ സഞ്ജയ്, കോഹ്‌ലിക്കെതിരെ സംസാരിച്ചവർക്കൊക്കെ അവൻ ബാറ്റ് കൊണ്ട് മറുപടി കൊടുത്തിട്ടേയുള്ളു, അത് ഓർമ്മയുണ്ടാകണം: ഹർഭജൻ സിങ്

എങ്ങോട്ടുമില്ല, കേരള കോണ്‍ഗ്രസ് എം എൽഡിഎഫിൽ തന്നെ തുടരും; മുന്നണി മാറ്റത്തിനില്ലെന്ന് സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനം

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

ഏറെ നാളത്തെ പ്രണയം, മൃണാൾ ഠാക്കൂറും ധനുഷും വിവാഹിതരാകുന്നു?; വിവാഹം വാലൻ്റെൻസ് ദിനത്തിലെന്ന് റിപ്പോർട്ട്

'നിങ്ങളുടെ ഹീറോ ഇപ്പോൾ എന്തെടുക്കുകയാണ്, തളർന്നു'; അജു വർഗീസിനെ ട്രോളി ഭാര്യ അഗസ്‌റ്റീന

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അതിജീവിതയുടെ മൊഴിയെടുത്തതിൻ്റെ വീഡിയോ കോടതിയിൽ ഹാജരാക്കി, ജാമ്യാപേക്ഷയിൽ വിധി നാളെ

IND vs NZ: ആ അവസരം ഇന്ത്യയ്ക്ക് ഇപ്പോൾ നഷ്ടമായി, ഇനി ആ റിസ്‌ക് എടുക്കാൻ ടീമിന് കഴിയില്ല: സുനിൽ ​ഗവാസ്കർ