INDIAN CRICKET: ഗില്ലിന്റെ സുഹൃത്തിനെ ടീമിലെടുക്കാന്‍ ഗംഭീര്‍ മടിച്ചു, ഒടുവില്‍ വഴങ്ങിയത് ആ കാരണം കൊണ്ട്, കോച്ചിന് കളിപ്പിക്കാന്‍ താത്പര്യം ആ താരത്തെ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച ശേഷം വലിയ വിവാദങ്ങള്‍ക്കാണ് അത് തിരികൊളുത്തിയത്. ശ്രേയസ് അയ്യരിനെ പോലുളള മികച്ച താരങ്ങളെ ടീമില്‍ എടുക്കാത്തതില്‍ വലിയ രീതിയിലുളള പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നീ താരങ്ങള്‍ വിരമിച്ച ഒഴിവുകളിലേക്ക് സായി സുദര്‍ശന്‍, കരുണ്‍ നായര്‍, അഭിമന്യൂ ഈശ്വരന്‍ തുടങ്ങിയ താരങ്ങളാണ് എത്തിയത്. ഇതില്‍ സായി സുദര്‍ശനെ ടീമില്‍ എടുക്കുന്നതില്‍ കോച്ച് ഗംതം ഗംഭീറിന് അത്ര താല്‍പര്യമുണ്ടായിരുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

പുതിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സായിയെ ടീമിലെടുത്തതെന്നാണ് വിവരം. “ഗംഭീറിന്റെ കളിക്കാരുടെ തെരഞ്ഞെടുപ്പ് കണ്ട് സെലക്ടര്‍മാര്‍ പോലും ഞെട്ടിപ്പോയി. ഇതില്‍ ബോര്‍ഡ് ഒഫീഷ്യല്‍സില്‍ ആരും അഭിപ്രായം പറയാന്‍ തയ്യാറായില്ല. ഗംഭീറും ഒരു ഇടംകയ്യന്‍ ഓപ്പണറായിരുന്നു, അദ്ദേഹം സായിയെ ടീമിലെടുക്കുന്നത്‌ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല”, ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

ടീമിലെടുത്തെങ്കിലും സായി സുദര്‍ശനെ ഇലവനില്‍ കളിപ്പിക്കുന്ന കാര്യത്തിലുളള അവസാന തീരുമാനം ഗംഭീറില്‍ നിന്നായിരിക്കും വരിക. എന്നാലും ഇംഗ്ലണ്ടില്‍ മുന്‍പ് കളിച്ച് പരിചയമുളള താരമാണ് സായി. കൗണ്ടി ചാമ്പ്യന്‍ഷിപ്പ് 2023-24 സീസണില്‍ താരം കളിച്ചിട്ടുണ്ട്. ആ സമയത്ത് ഇവിടത്തെ സാഹചര്യവുമായി പൊരുത്തപ്പെട്ട് ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി