'കെ.കെ.ആര്‍ ആ വലിയ പ്രശ്‌നം നികത്തിയില്ല'; വിമര്‍ശിച്ച് ഗംഭീര്‍

ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം നടന്നിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവരുടെ വലിയ പ്രശ്‌നം പരിഹരിക്കാനായില്ലെന്ന് മുന്‍ നായകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ അഭാവമാണ് കെ.കെ.ആറില്‍ ഗംഭീര്‍ കണ്ടെത്തിയിരിക്കുന്ന പ്രശ്‌നം. കേദാര്‍ ജാതവിനെ പോലുള്ള ഒരു താരത്തെ കൊല്‍ക്കത്ത സ്വന്തമാക്കണമായിരുന്നു എന്നാണ് ഗംഭീര്‍ പറയുന്നത്.

“ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരാണ് കെകെആറിന്റെ വലിയ തലവേദന. ശുബ്മാന്‍ ഗില്‍, നിധീഷ് റാണ എന്നിവര്‍ കഴിഞ്ഞാല്‍ പ്രതീക്ഷ നല്‍കുന്ന താരങ്ങളെ കാണാനാവുന്നില്ല. ലോ ഓഡറിലാണ് ദിനേഷ് കാര്‍ത്തിക് ബാറ്റ് ചെയ്യുന്നത്. അവസാന സീസണില്‍ വളരെ മോശം സീസണായിരുന്നു അവന്റേത്. അതിനാല്‍ ആന്‍ഡ്രേ റസല്‍,ഓയിന്‍ മോര്‍ഗന്‍ എന്നിവരെ അമിതമായി ആശ്രയിക്കേണ്ടി വരുന്നു. 6,7 വര്‍ഷമായിട്ട് ടീമിന് ട്രോഫിയില്ല. പേപ്പറില്‍ മികച്ചവരെന്ന് തോന്നുമെങ്കിലും സ്ഥിരതയില്ല.”

“അല്‍പ്പം കൂടി മികച്ച ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കെ.കെ.ആറിന് ആവശ്യമായിരുന്നു. പരിചയസമ്പന്നനായ കരുണ്‍ നായരെ ടീമിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ കേദാര്‍ ജാദവിനെ പോലൊരു താരത്തെ സ്വന്തമാക്കാനായാല്‍ മധ്യനിരയ്ക്കത് കൂടുതല്‍ കരുത്ത് നല്‍കുമായിരുന്നു” ഗംഭീര്‍ പറഞ്ഞു.

ലേലത്തില്‍ എട്ട് താരങ്ങളെയാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനായാണ് (3.2 കോടി) കൂടുതല്‍ പണം മുടക്കിയത്. ഹര്‍ഭജന്‍ സിംഗ്, ബെന്‍ കട്ടിംഗ്്, പവന്‍ നേഗി എന്നിവരാണ് കെ.കെ.ആര്‍ ഇത്തവണ സ്വന്തമാക്കിയ മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ