ന്യുസിലാൻഡിനെതിരെ നടക്കാൻ പോകുന്ന ഏകദിന പരമ്പരയിൽ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരിശീലകനായ ഗൗതം ഗംഭീർ. ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഗംഭീർ ഇത് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ക്രിക്കറ്റ് വിറ്റിയാപ്പ പുറത്ത് വിട്ട റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
കോഹ്ലി ഉണ്ടനെ തന്നെ വിരമിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ മൂന്നാം നമ്പറിൽ പുതിയ താരങ്ങളെ പരീക്ഷിക്കാൻ വേണ്ടിയാണു ഗംഭീർ ബിസിസിയോട് ഇത് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ ബിസിസിഐ ഔദ്യോഗീകമായി ഒന്നും തന്നെ തീരുമാനം എടുത്തിട്ടില്ല. കൂടാതെ വിരാട് കൊഹ്‌ലിയോട് ആഭ്യന്തര ടൂർണമെന്റുകളും കളിക്കണമെന്ന് പരിശീലകനായ ഗൗതം ഗംഭീർ ആവശ്യപ്പെട്ടിരുന്നു. ജനുവരി 11 മുതലാണ് ന്യുസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗീക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.