ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ഇനി എംഎസ് ധോണിയും, ഇതിഹാസ നേട്ടത്തിന് ക്യാപ്റ്റൻ കൂളിന്റെ പ്രതികരണം ഇങ്ങനെ, കയ്യടിച്ച് ആരാധകർ

ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ഇനി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയും. ക്രിക്കറ്റിലെ മഹാന്മാരായ താരങ്ങളെല്ലാം ഉൾപ്പെട്ട ഐസിസി ഹാൾ ഓഫ് ഫെയ്മിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണ് ധോണിയേയും ഉൾപ്പെടുത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ എറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടിയും വ്യക്തിപരമായും സ്വന്തമാക്കിയ നേട്ടങ്ങളെ ബഹുമാനിച്ചാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയത്.

ധോണിയെ കൂടാതെ വിവിധ രാജ്യങ്ങൾക്കായി കളിച്ച മറ്റ് ആറ് ഇതിഹാസ താരങ്ങളെ കൂടി ഐസിസി പുതുതായി ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ​ഗ്രയാം സ്മിത്ത്, മുൻ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഹാഷിം അംല, മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ, മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ ഡാനിയൽ വെട്ടോറി, മുൻ പാകിസ്ഥാൻ വനിതാ ക്യാപ്റ്റൻ സന മിർ, ഇംഗ്ലണ്ടിന്റെ സാറാ ടെയ്ലർ എന്നിവരെയാണ് ഐസിസി പുതുതായി ഉൾപ്പെടുത്തിയത്.

ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ തന്റെ പേര് ഉൾപ്പെടുത്തിയത് മഹത്തരമായ ബഹുമതിയാണെന്ന് ധോണി പ്രതികരിച്ചു. ‘വിവിധ തലമുറകളിലായി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് കളിക്കാരുടെ സംഭാവനകളെ അംഗീകരിക്കുന്ന വേദിയാണത്. എക്കാലത്തെയും മികച്ച താരങ്ങൾക്കൊപ്പം നിങ്ങളുടെ പേരും ഓർമിക്കപ്പെടുന്നത് ഒരു അതിശയകരമായ അനുഭവമാണ്. മനസ്സിൽ എക്കാലവും അഭിമാനത്തോടെ കൊണ്ടുനടക്കാവുന്ന ഒന്നാണിത്’, ധോണി പറഞ്ഞു.

ഇന്ത്യയെ ഐസിസിയുടെ പ്രധാനപ്പെട്ട മൂന്ന് ടൂർണമെന്റുകളിലും കിരീടനേട്ടത്തിൽ എത്തിച്ച ക്യാപ്റ്റനാണ് ധോണി. എംഎസ്ഡിയുടെ ക്യാപ്റ്റൻസിയിൽ ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നീ കിരീടങ്ങൾ ഇന്ത്യ നേടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ വിവിധ ഫോർമാറ്റുകളിലായി 17,266 റൺസും, 829 പുറത്താക്കലുകളും ധോണിയുടെ പേരിലുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ