ഇന്ത്യയ്ക്കെതിരെ ഇം​ഗ്ലണ്ട് 5-0ത്തിന് പരമ്പര പിടിക്കും, ഇനി അവരെ തോൽപ്പിക്കാൻ കഴിയില്ല, പ്രവചനവുമായി മുൻ താരം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇം​ഗ്ലണ്ട് ടീം തൂത്തുവാരുമെന്ന് പ്രവചിച്ച് മുൻ ഇം​ഗ്ലീഷ് താരം ഡേവിഡ് ലോയ്ഡ്. ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇം​ഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ച് കയറിയതിന് പിന്നാലെയാണ് അദ്ദേഹം മനസുതുറന്നത്. ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം മറികടന്നാണ് ഇം​ഗ്ലണ്ട് ആദ്യ ടെസ്റ്റ് കൊണ്ടുപോയത്. മുൻപും ഇന്ത്യ ഉയർത്തിയ 350 റൺസിലധികമുളള വിജയലക്ഷ്യം ഇം​ഗ്ലണ്ട് മറികടന്നിട്ടുണ്ട്.

“ഞാൻ എന്റെ പ്രവചനം 5-0 എന്നാക്കുന്നു. ഇല്ല ഞാൻ 4-0ത്തിൽ തന്നെ തുടരും. കാരണം മഴ എപ്പോഴാണ് സീരീസിനെ ബാധിക്കുകയെന്ന് പറയാൻ കഴിയില്ല, ഡേവിഡ് ലോയ്ഡ് പറഞ്ഞു. ടെസ്റ്റ് പരമ്പര തുടങ്ങുംമുൻപ് മിക്ക ഇം​ഗ്ലീഷ് താരങ്ങളും ഇത്തരത്തിലുളള പ്രവചനം നടത്തിയാണ് രം​ഗത്തെത്തിയത്. ആതിഥേയരായ ഇം​ഗ്ലണ്ട് തന്നെ പരമ്പര നേടുമെന്ന് പലരും പ്രവചിച്ചു. എന്നാൽ ചില മുൻ ഇന്ത്യൻ താരങ്ങൾ ഇന്ത്യയ്ക്ക് സീരീസ് ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തി.

എഡ്ജ്ബാസ്റ്റണിലെ ബിർമിങ്ഹാം സ്റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നടക്കുക. നിലവിൽ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ് ഇം​ഗ്ലണ്ട്. ഇനിയുളള മത്സരങ്ങൾ ജയിച്ച് പരമ്പരയിൽ മുന്നിലെത്താനാവും ഇന്ത്യയുടെ ശ്രമം. ആദ്യ ടെസ്റ്റിൽ ചില പാളിച്ചകൾ സംഭവിച്ചതൊഴിച്ചാൽ ശ്രദ്ധേയ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവച്ചത്.

Latest Stories

പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് സര്‍ക്കാര്‍ നഷ്ടമായി കാണുന്നില്ല; അടൂരിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സജി ചെറിയാന്‍

പൊലീസ് കാവലില്‍ മദ്യപാനം; കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

''നിലവിൽ ഐപിഎല്ലിന്റെ ഭാഗമായ എല്ലാ അന്താരാഷ്ട്ര കളിക്കാരേക്കാൾ മികച്ചവനാണ് അവൻ"; ജനപ്രിയ പ്രസ്താവനയുമായി സ്റ്റെയ്ൻ

മകളെ ശല്യംചെയ്തത് ചോദ്യംചെയ്തു; അയല്‍വാസിയുടെ ഓട്ടോറിക്ഷ കത്തിച്ച യുവാവ് പിടിയില്‍

'നിങ്ങൾക്ക് എന്നെ ധോണിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല'; ഐ‌പി‌എൽ കളിക്കുന്നത് തുടരാത്തതിന്റെ കാരണം പറഞ്ഞ് ഡിവില്ലിയേഴ്‌സ്

ചോര മണക്കുന്ന ധര്‍മ്മസ്ഥല; 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകളെല്ലാം മായ്ച്ചുകളഞ്ഞു പൊലീസ്; ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ കാലയളവിലെ രേഖകളാണ് പൊലീസ് നശിപ്പിച്ചിരിക്കുന്നത്

സിനിമാ കോണ്‍ക്ലേവില്‍ വിവാദ പ്രസ്താവന; ജാതീയ അധിക്ഷേപം നടത്തി അടൂര്‍ ഗോപാലകൃഷ്ണന്‍

തുടരെ തുടരെ അപമാനം; സ്വന്തം ടീമിനെ വിലക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്!

ഷാരൂഖ് ഖാനെ ഇഷ്ടമാണ്, പക്ഷെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്: ദേശീയ അവാർഡ് പുരസ്കാരത്തിൽ വി. ശിവൻകുട്ടി

WCL 2025: “ഞങ്ങൾ അവരെ തകർത്തേനെ...”: പാകിസ്ഥാനെതിരെ തുറന്ന ഭീഷണിയുമായി സുരേഷ് റെയ്‌ന