കുഴപ്പക്കാരില്‍ ഒന്നാമന്‍ പന്ത്; ഒടുവില്‍ ടീം ഒന്നാകെ പടുകുഴിയില്‍

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം അല്‍പ്പം കലുഷിതമായ അന്തരീക്ഷത്തിലാണ് തുടക്കം കുറിക്കപ്പെട്ടത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ആദ്യം ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയ ഇന്ത്യ അടിക്കടി കുഴപ്പത്തില്‍ ചാടിയെന്നു പറയാം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ന്യൂസിലന്‍ഡിനോട് തോറ്റതിനു പിന്നാലെ കോവിഡിന്റെ രൂപത്തില്‍ ഇന്ത്യയെ ദുര്‍ദശ തേടിയെത്തി. ഒടുവില്‍ കോവിഡ് തന്നെ വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും ഇംഗ്ലണ്ട് പര്യടനത്തിന് സുഖകരമല്ലാത്ത അന്ത്യവും കുറിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു ശേഷം ഇരുപത് ദിവസത്തെ ഇടവേളയ്ക്കിടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് കോവിഡ് പിടിപെട്ടതോടെയാണ് ഇന്ത്യയുടെ തലവേദന ആരംഭിച്ചത്. യൂറോ കപ്പ് ഫുട്‌ബോളിലെ ഇംഗ്ലണ്ട്-ജര്‍മ്മനി സെമി ഫൈനല്‍ കാണാന്‍ വെംബ്ലി സ്റ്റേഡിയത്തില്‍ ചെന്ന ഋഷഭ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പന്തിന്റെ അച്ചടക്ക ലംഘനം വലിയ വിവാദത്തിന് വഴിതെളിച്ചു. കോവിഡ് സാഹചര്യത്തില്‍ വലിയ കരുതല്‍ വേണമെന്ന നിര്‍ദേശം നിലനില്‍ക്കെയായിരുന്നു പന്ത് തോന്ന്യാസം കാട്ടിയത്.

ജൂലൈ എട്ടിന് കോവിഡ് സ്ഥിരീകരിച്ച പന്ത് ബ്രിട്ടനിലെ മാനദണ്ഡ പ്രകാരം ഐസൊലേഷനില്‍ പോയി. ആറു ദിവസങ്ങള്‍ക്കുശേഷം ത്രോ ഡൗണ്‍ സ്‌പെഷലിസ്റ്റ് ദയാനന്ദ് ഗിരാനിയും കോവിഡ് പോസിറ്റീവായി. തുടര്‍ന്ന് ഗിരാനിയുമായി അടുത്ത് ഇടപഴകിയ ബൗളിംഗ് കോച്ച് ഭരത് അരുണ്‍, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, അഭിമന്യു ഈശ്വരന്‍ എന്നിവര്‍ക്കും ഐസൊലേഷനില്‍ പ്രവേശിക്കേണ്ടി വന്നു. ഏതായാലും ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പു തന്നെ പന്ത് അടക്കമുള്ളവര്‍ കോവിഡ് മുക്തരായപ്പോള്‍ ഇന്ത്യ ആശ്വാസംകൊണ്ടു.

പര്യടനത്തിന്റെ തുടക്കത്തില്‍ പന്താണ് ടീമിനെ കുഴപ്പത്തില്‍ ചാടിച്ചതെങ്കില്‍ അന്ത്യ ഘട്ടത്തില്‍ കോച്ച് രവി ശാസ്ത്രി തന്നെ പ്രധാന പ്രശ്‌നക്കാരനായി. ശാസ്ത്രിയുടെ പുസ്തക പ്രകാശനത്തിനും ഉച്ചവിരുന്നിനുമായി ബയോബബിള്‍ ലംഘിച്ച് ലണ്ടനിലെ ഹോട്ടലില്‍ പോയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സഹ താരങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിയെന്ന് പറയാതെ വയ്യ. ആവേശോജ്വലമായി മുന്നോട്ടുപോയ ഒരു ടെസ്റ്റ് പരമ്പരയെ ഇത്രയും തണുപ്പന്‍ അന്ത്യത്തിലേക്ക് തള്ളിയിട്ടതിന് ശാസ്ത്രിക്കും ശിഷ്യര്‍ക്കും സ്വയം പഴിക്കാം.

Latest Stories

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു