INDIAN CRICKET: ക്യാപ്റ്റനായതൊക്കെ കൊളളാം, നന്നായി കളിച്ചില്ലെങ്കില്‍ ഗില്ലിന് എട്ടിന്റെ പണി കിട്ടും, ഇപ്പോ കാണിക്കുന്ന ഫോമൊന്നും പോര, മുന്നറിയിപ്പുമായി ആരാധകര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനായി ചുമതല ലഭിച്ചതോടെ ശുഭ്മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി ആരാധകര്‍. ടെസ്റ്റ് ക്യാപ്റ്റന്‍സി ലഭിച്ചെങ്കിലും സ്ഥിരതയോടെ ഇനി കളിച്ചില്ലെങ്കില്‍ താരത്തിന് പണി കിട്ടും എന്ന് ആരാധകര്‍ ഓര്‍മ്മപ്പെടുത്തുന്നു. 32 ടെസ്റ്റുകള്‍ ഇതുവരെ കരിയറില്‍ കളിച്ചിട്ടുളള ഗില്‍ ഇത്രയും മത്സരങ്ങളില്‍ നിന്ന് 1893 റണ്‍സാണ് നേടിയിട്ടുളളത്. അഞ്ച് സെഞ്ച്വറികളും ഏഴ് അര്‍ധസെഞ്ച്വറികളുമാണ് ഉള്‍പ്പെടെയാണ് ഈ നേട്ടം. എന്നാല്‍ ഓപ്പണിങ്ങില്‍ നിന്ന് മൂന്നാം നമ്പറിലേക്ക് മാറിയ ശേഷം താരം പല മത്സരങ്ങളിലും കുറഞ്ഞ സ്‌കോറില്‍ പുറത്തായിട്ടുണ്ട്.

രാഹുല്‍ ദ്രാവിഡും ചേതേശ്വര്‍ പൂജാരയുമൊക്കെ കാഴ്ചവച്ചിട്ടുളള പോലെ ദൈര്‍ഘ്യമേറിയ ഇന്നിങ്‌സ് കാഴ്ചവയ്ക്കാന്‍ ഇതുവരെ താരത്തിന് സാധിച്ചിട്ടില്ല. പ്രതിരോധ ബാറ്റിങ്ങില്‍ താരത്തിന് ഇനിയും മെച്ചപ്പെടാനുണ്ട്. ഇന്ത്യന്‍ ടീമിലെ എറ്റവും പ്രധാനപ്പെട്ട ബാറ്റിങ് പൊസിഷനാണ് മൂന്നാം നമ്പര്‍. ഈ പൊസിഷനില്‍ ഇനിയും തുടരണമെങ്കില്‍ ഗില്‍ ഇനി മുതല്‍ തന്റെ കളിരീതിയില്‍ മാറ്റം വരുത്തേണ്ടി വരും.

ആക്രമിച്ചുകളിക്കുന്നതിന് പകരം കൂടുതല്‍ പ്രതിരോധത്തിലേക്ക് തന്റെ ബാറ്റിങ് ശൈലി പുതിയ ക്യാപ്റ്റന്‍ മാറ്റണം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഗില്‍ നേരിടാന്‍ പോവുന്ന പ്രധാന വെല്ലുവിളി ഇതായിരിക്കും. ബാറ്റിങ്ങില്‍ വീണ്ടും പരാജയപ്പെട്ടാല്‍ താരത്തിന് ക്യാപ്റ്റന്‍ സ്ഥാനവും പെട്ടെന്ന് തെറിക്കാന്‍ സാധ്യതയുണ്ട്.

Latest Stories

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി