RR VS DC: ഇവനെയൊക്കെ തീറ്റിപ്പോറ്റുന്ന പൈസയ്ക്ക് രണ്ട് വാഴ വച്ചാല്‍ മതിയായിരുന്നു, വീണ്ടും ഫ്‌ളോപ്പായ ഡല്‍ഹി ഓപ്പണറെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

ഐപിഎലില്‍ ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും ഫ്‌ളോപ്പായി ഡല്‍ഹി ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മക്ഗ്രര്‍ക്ക്. വെറും ഒമ്പത് റണ്‍സ് മാത്രമെടുത്താണ് ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ യശസ്വി ജയ്‌സ്വാളിന് ക്യാച്ച് നല്‍കി ഓസ്‌ട്രേലിയന്‍ താരം മടങ്ങിയത്. പവര്‍പ്ലേയില്‍ ടീം സ്‌കോര്‍ ഉയര്‍ത്താന്‍ വമ്പനടിക്കായി ശ്രമിച്ചപ്പോഴായിരുന്നു താരത്തിന്റെ പുറത്താവല്‍. ഈ സീസണില്‍ ഇതുവരെ ഒറ്റ ഇംപാക്ടുളള ഇന്നിങ്‌സ് പോലും കാഴ്ചവയ്ക്കാന്‍ ജേക്ക് ഫ്രേസറിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ലേലത്തില്‍ ഒമ്പത് കോടി രൂപയ്ക്കാണ്‌ താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്‌മെന്റ് നിലനിര്‍ത്തിയത്.

എന്നാല്‍ ഈ സീസണില്‍ 0, 7, 0, 38, 9 എന്നിങ്ങനെയാണ് ജേക്ക് ഫ്രേസറിന്റെ സ്‌കോറുകള്‍. ഇന്നത്തെ മത്സരത്തിലും ബാറ്റിങ്ങില്‍ പരാജയപ്പെട്ടതോടെ അടുത്ത കളിയില്‍ ഡല്‍ഹി ഫാഫ് ഡുപ്ലസിസിനെ ഇറക്കാനാണ് സാധ്യത. പരിക്കിനെ തുടര്‍ന്ന്‌ കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ ഡുപ്ലസിസിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം ബാറ്റിങ്ങില്‍ വീണ്ടും മോശം പ്രകടനം കാഴ്ചവച്ച ജേക്ക് ഫ്രേസര്‍ മക്ഗ്രര്‍ക്കിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ എത്തുകയാണ് ആരാധകര്‍.

“ജേക്ക് ഫ്രേസര്‍ മക്ഗ്രര്‍ക്ക് ഫിനിഷ്ഡ്” എന്നാണ് ഒരാള്‍ കുറിച്ചത്. ജേക്ക് ഫ്രേസറിനെ പുറത്താക്കാനുളള സമയമായി എന്ന് മറ്റൊരാളും കുറിച്ചു. അവനൊരു ഫ്രോഡ് ആണെന്നാണ് ഒരാളുടെ കമന്റ്. രാജസ്ഥാനെതിരെ ആദ്യ ബാറ്റിങ്ങില്‍ 188 റണ്‍സാണ് ഡല്‍ഹി നേടിയത്. ഓപ്പണിങ്ങില്‍ തകര്‍ത്തടിച്ച അഭിഷേക് പോറല്‍ (49) ആണ് ടീമിന്റെ ടോപ് സ്‌കോറര്‍. കെഎല്‍ രാഹുല്‍ (38), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (34), അക്‌സര്‍ പട്ടേല്‍ (34) തുടങ്ങിയവരും ഇന്നത്തെ മത്സരത്തില്‍ തിളങ്ങി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മഹീഷ് തീക്ഷ്ണ, ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ