IPL 2025: സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അധിക്ഷേപിച്ചു, അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ആ സ്ത്രീ ആര്, കട്ടകലിപ്പില്‍ എയറിലാക്കി ആരാധകര്‍

ലീഗ് സ്റ്റേജിലെ അവസാന മത്സരത്തില്‍ ആര്‍സിബിയോട് തോറ്റെങ്കിലും എല്‍എസ്ജി നായകന്‍ റിഷഭ് പന്ത് ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവച്ചത്. ഈ സീസണിലെ ആദ്യ സെഞ്ച്വറി നേടിയ താരം വിമര്‍ശകര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് നല്‍കിയത്. 61 പന്തില്‍ 11 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 118 റണ്‍സാണ് പന്ത് ആര്‍സിബിക്കെതിരെ അടിച്ചുകൂട്ടിയത്. എന്തിനാണ് തനിക്ക് ഇത്രയും കോടി തരുന്നത് എന്നതിന് ഗംഭീര ഇന്നിങ്‌സിലൂടെ മറുപടി കൊടുക്കുകയായിരുന്നു പന്ത്.

സെഞ്ച്വറി പ്രകടനത്തിന് ശേഷം പന്തിന്റെതായി നടന്ന സെലിബ്രേഷന്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. തന്റെ പ്രൈസ് ടാഗ് സമ്മര്‍ദങ്ങള്‍ക്ക് ഒടുവില്‍ ഒരു ആശ്വാസം കിട്ടിയപ്പോഴായിരുന്നു പന്തിന്റെ ആഘോഷം. അതേസമയം റിഷഭ് പന്തിന്റെ സെലിബ്രേഷന്റെ സമയത്ത് അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ഒരു സ്ത്രീ താരത്തെ അധിക്ഷേപിച്ചുകൊണ്ട് സംസാരിക്കുന്നതിന്റെ ഒരു വീഡിയോ പുറത്തിറങ്ങിയിരുന്നു.

ഇവര്‍ ‘സ്റ്റുപിഡ്’ എന്ന് വീഡിയോയില്‍ പറയുന്നതായാണ് കാണുന്നത്. ഇത് റിഷഭ് പന്തിനെ അധിക്ഷേപിച്ചുകൊണ്ട് പറയുകയാണെന്നാണ് വീഡിയോയ്ക്ക് ശേഷം ആരാധകര്‍ കമന്റിട്ടത്. മാളവിക നായക് എന്നാണ് ഇവരുടെ പേരെന്നും അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം എപ്പോഴും ഇവരെ കാണാമെന്നുമാണ് ഒരാള്‍ പറഞ്ഞത്. ഏതായാലും ഇവര്‍ക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി