IPL 2025: എബിഡിയുടെ പകരക്കാരന്‍ ഇനി അവനാണ്, വെടിക്കെട്ട് ബാറ്ററെ മുംബൈ കൈവിട്ടത് മണ്ടത്തരമായിപ്പോയി, വാനോളം പുകഴ്ത്തി ആരാധകര്‍

മുംബൈ ഇന്ത്യന്‍സില്‍ നിന്നും കഴിഞ്ഞ ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിലെടുത്ത താരമാണ് ടിം ഡേവിഡ്. മൂന്ന് കോടി രൂപയ്ക്കായിരുന്നു വെടിക്കെട്ട് താരത്തെ ആര്‍സിബി മാനേജ്‌മെന്റ് ടീമിലെത്തിച്ചത്. സീസണില്‍ ഇതുവരെയുളള എല്ലാ മത്സരങ്ങളിലും ഓസ്‌ട്രേയിലന്‍ താരത്തെ ബെംഗളൂരു തങ്ങളുടെ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫിനിഷര്‍ റോളില്‍ മോശമല്ലാത്ത പ്രകടനമാണ് ആര്‍സിബിക്കായി ടിം ഡേവിഡ് കാഴ്ചവയ്ക്കുന്നത്. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവിന്റെ രക്ഷകനായത് താരമായിരുന്നു. ബാറ്റിങ് നിര ഒന്നൊന്നായി തകര്‍ന്നടിഞ്ഞ സമയത്ത് 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 50 റണ്‍സടിച്ച് ടീം സ്‌കോറിലേക്ക് താരം കാര്യമായ സംഭാവന നല്‍കി.

ടിം ഡേവിഡിന്റെ ഇന്നിങ്‌സിലാണ് ബെംഗളൂരു ഇന്നലെ 95 റണ്‍സിലെത്തിയത്. അതേസമയം ആര്‍സിബിയില്‍ എബിഡിവില്ലിയേഴ്‌സിന്റെ പകരക്കാരന്‍ ഇനി ടിം ഡേവിഡ് ആണെന്ന് പറയുകയാണ് ആരാധകര്‍. ബെംഗളൂരുവിനായി എബിഡി കാഴ്ചവച്ചിട്ടുളള ഇന്നിങ്‌സ് പോലെ ഡേവിഡിന്റെ കളി തോന്നിപ്പിച്ചുവെന്ന് ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ കഴിഞ്ഞ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീം ഡേവിഡിനെ നിലനിര്‍ത്താതിരുന്നത് മണ്ടത്തരമായി പോയെന്നും ആരാധകര്‍ പറയുന്നു. .

‘ഡേവിഡേട്ടന്‍ എന്തൂട്ടാ ഡേവിഡേട്ടന്റെ ബാറ്റിങ്’ എന്ന് പണി സിനിമയിലെ ഡയലോഗ് ഓര്‍മിപ്പിച്ച് മറ്റു ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. മഴ കാരണം 14 ഓവര്‍ മാത്രം നടന്ന മത്സരത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം 12.1 ഓവറിലാണ് പഞ്ചാബ് കിങ്‌സ് മറികടന്നത്. നേഹാല്‍ വധേരയാണ് പഞ്ചാബിനായി ഫിനിഷിങ് നടത്തിയത്. 19 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 33 റണ്‍സോടെയാണ് വധേര പഞ്ചാബിനെ വിജയത്തില്‍ എത്തിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി