പാക്കിസ്ഥാൻ ടീമിൽ ഉള്ളവരെല്ലാം മണ്ടന്മാരാണ്, തോൽക്കണം എന്ന് ഞാൻ ആഗ്രഹിച്ചു പോയി: ഷുഹൈബ് അക്തര്‍

ചാമ്പ്യൻസ് ട്രോഫിയിലെ ആവേശകരമായ ഇന്ത്യ-പാക് പോരാട്ടത്തിൽ വിജയക്കൊടി പാറിച്ച് രോഹിത് ശർമ്മയും സംഘവും ഇന്ത്യൻ ആരാധകർക്ക് സന്തോഷം സമ്മാനിച്ചിരുന്നു. ദുബായിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ വിജയം. പാകിസ്ഥാൻ മുന്നോട്ടുവെച്ച 242 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 42 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

ഇതോടെ ഔദ്യോഗീകമായി പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്തായിരിക്കുകയാണ്. ബംഗ്ലാദേശിൻതിരെ നടന്ന മത്സരത്തിൽ ന്യുസിലാൻഡ് വിക്കറ്റിന് വിജയിച്ചതോടു കൂടി ടൂർണമെന്റിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി പാക്കിസ്ഥാൻ മാറി. പാക്കിസ്ഥാൻ ടീമിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരം ഷുഹൈബ് അക്തര്‍.

ഷുഹൈബ് അക്തര്‍ പറയുന്നത് ഇങ്ങനെ:

” പരാജയത്തില്‍ ഒട്ടും നിരാശ തോന്നുന്നില്ല. ഇങ്ങനെയൊക്കെ തന്നെ സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. എല്ലാ ടീമുകളും ആറ് ബൗളര്‍മാരുമായാണ് കളിക്കുന്നത്. ഇവിടെ അഞ്ച് പേരെ മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. മാനേജ്മെന്റിന് അവര്‍ എന്താണ് ചെയ്യുന്നത് എന്നതിനെ പറ്റി ഒരു ധാരണയുമില്ല. എന്തൊരു ബുദ്ധിശൂന്യമായ മാനേജ്മെന്റാണ്. മാനേജ്മെന്റിനെ പോലെ തന്നെയാണ് കളിക്കാരും. അവര്‍ക്കും അവരെന്താണ് ചെയ്യേണ്ടത് എന്നതിനെ പറ്റി യാതൊരു ഊഹവുമില്ല” ഷുഹൈബ് അക്തര്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ