സ്പെയർ ടയർ പോലും ആ താരത്തിന്റെ അത്രയും ഉപയോഗിക്കാറില്ല, ചതിയാണ് ബിസിസിഐ അവനോട് കാണിക്കുന്നത്: നവ്‌ജോത് സിംഗ് സിദ്ധു

വർഷങ്ങളായി പ്ലെയിങ് ഇലവനിൽ കെ.എൽ. രാഹുലിനെ തെറ്റായ രീതിയിൽ ഉപയോഗിച്ചതിലൂടെ ഇന്ത്യ അയാളോട് മോശമായി പെരുമാറിയതിന് മുൻ ഓപ്പണിംഗ് ബാറ്റർ നവ്‌ജോത് സിംഗ് സിദ്ധു വിമർശനവുമായി രംഗത്ത്. നിലവിൽ വിക്കറ്റ് കീപ്പർ, ഏകദിനങ്ങളിൽ മിഡിൽ ഓർഡർ ബാറ്റ്‌സ്മാൻ, ടെസ്റ്റിൽ ടോപ്പ് ഓർഡർ ബാറ്റ്‌സ്മാൻ, ടി20 ടീമിൽ ഇല്ല എന്ന അവസ്ഥയിലാണ് നിൽക്കുന്നത്.

ടോപ്പ് ഓർഡർ ബാറ്റ്‌സ്മാനായി അന്താരാഷ്ട്ര കരിയർ ആരംഭിച്ച കെ.എൽ. രാഹുൽ, കുറച്ചുകാലം വൈറ്റ്-ബോൾ ക്രിക്കറ്റിൽ മധ്യനിരയിലേക്ക് മാറി, പിന്നീട് വീണ്ടും ഓർഡറിൽ സ്ഥാനക്കയറ്റം നേടി. റെഡ്-ബോൾ ക്രിക്കറ്റിൽ, പുറത്താക്കപ്പെടുന്നതിന് മുമ്പ്, വളരെക്കാലം ഓപ്പണറായിരുന്നു. തിരിച്ചുവരവിൽ, രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവർക്കൊപ്പം ടോപ്പ് ഓർഡറിൽ ഇടം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

2024-25 ബോർഡർ-ഗവാസ്കർ പരമ്പരയിലേക്ക് വന്നപ്പോൾ അവിടെ അയാൾ ഓപ്പണറായി സ്ഥാനം നേടി. “കെ.എൽ. രാഹുൽ, അവന്റെ കാര്യം പറയുമ്പോൾ സ്പെയർ ടയർ പോലും അവന്റെ അത്രയും ഉപയോഗിക്കാറില്ല. വിക്കറ്റ് കീപ്പറായും, ആറാം നമ്പറായും, ഓപ്പണറായും കളിക്കണം. ബി.ജി.ടി വരുമ്പോൾ മൂന്നാം നമ്പറായും കളിക്കണം. പിന്നെ ടെസ്റ്റിൽ ചിലപ്പോൾ ഓപ്പണറായും കളിക്കണം. ഒരു കാര്യം ഞാൻ പറയാം. ഏകദിനങ്ങളിൽ ഓപ്പണറാകുക എന്നതാണ് ഏറ്റവും എളുപ്പം, പക്ഷേ ടെസ്റ്റിൽ അത് ചെയ്യുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്. അദ്ദേഹം നിസ്വാർത്ഥനായ ഒരു കളിക്കാരനാണ്,” നവ്ജ്യോത് സിംഗ് സിദ്ധു പറഞ്ഞു.

2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇതിനകം തന്നെ നിരവധി തവണ കെ.എൽ. രാഹുൽ ഇന്ത്യയുടെ രക്ഷയ്ക്കെത്തിയിട്ടുണ്ട്. ആറാം നമ്പറിൽ ബാറ്റ് ചെയ്യുന്ന അദ്ദേഹം മികവ് കാണിച്ചു. ഓസ്‌ട്രേലിയക്ക് എതിരായ സെമി പോരാട്ടത്തിൽ താരത്തിന്റെ മികവ് ഇന്ത്യയെ രക്ഷിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി