ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തിന്റെ അവസാനത്തിൽ ജോ റൂട്ടിന്റെ മികച്ച പ്രകടനത്തിലൂടെ ഇംഗ്ലണ്ട് തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയും മത്സരങ്ങളിൽ നിയന്ത്രണം ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ബോളിംഗ് ആശങ്കകൾ, ജസ്പ്രീത് ബുംറയുടെ പോരാട്ടവും ജോനാഥൻ ട്രോട്ട് വിശകലനം ചെയ്തു.

ജസ്പ്രീത് ബുംറയുടെ ബൗളിംഗ് പ്രകടനത്തെ ട്രോട്ട് വിലയിരുത്തി. മറുവശത്ത് നിന്നുള്ള സമ്മർദ്ദത്തിന്റെ അഭാവം ഒരു പ്രധാന ഘടകമായി അദ്ദേഹം എടുത്തുകാട്ടി. ബുംറ മികച്ച രീതിയിൽ‍ ബോൾ ചെയ്തെങ്കിലും മറ്റ് ബോളർ‍മാരിൽനിന്ന് താരത്തിന് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും റണ്ണൊഴുക്ക് ഉണ്ടായെന്നും ട്രോട്ട് വിലയിരുത്തി.

“ബുംറയുടെ ഏരിയകൾ വളരെ മികച്ചതായിരുന്നു, അദ്ദേഹത്തിന്റെ ഇക്കണോമി അത് പ്രതിഫലിപ്പിക്കുന്നു – അദ്ദേഹം അൽപ്പം നിർഭാഗ്യവാനായിരുന്നു. എന്നാൽ വലിയ പ്രശ്നം രണ്ട് അറ്റത്തുനിന്നുമുള്ള സമ്മർദ്ദമാണ്. മറുവശത്ത് പിന്തുണയുള്ളപ്പോൾ ബുംറയ്ക്ക് വലിയ നേട്ടമുണ്ടാകും, ഇന്ന് (മൂന്നാം ദിനം) അങ്ങനെയായിരുന്നില്ല.”

“ഒരു ബോളിംഗ് യൂണിറ്റ് എന്ന നിലയിൽ നിങ്ങൾ അൽപ്പം താഴെയായിരിക്കുമ്പോൾ, രണ്ട് അറ്റത്തുനിന്നുമുള്ള നിയന്ത്രണം നിർണായകമാകും. സമ്മർദ്ദം സൃഷ്ടിക്കാൻ ബുംറ മറുവശത്ത് നിന്ന് സ്പിന്നിനൊപ്പം പന്തെറിയുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചു- വാഷിംഗ്ടൺ അല്ലെങ്കിൽ കുൽദീപിനൊപ്പം. എന്നാൽ എതിർവശത്ത് നിന്ന് നിരന്തരം റൺസ് ചോരുന്നതിനാൽ, ബുംറ മുൻകാലങ്ങളിൽ സൃഷ്ടിച്ച സമ്മർദ്ദം ഇംഗ്ലണ്ടിന്റെ ബാറ്റർമാർക്ക് അനുഭവപ്പെട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ