ദ്രാവിഡിന് സഞ്ജുവിനെ ഏറെ ഇഷ്ടം, ഇന്ത്യന്‍ ടീമില്‍ ഉടന്‍ സ്ഥിരസാന്നിദ്ധ്യമാകും; നിരീക്ഷണവുമായി ഇന്ത്യന്‍ മുന്‍ താരം

മലയാളി താരം സഞ്ജു സാംസണിനു അധികം വൈകാതെ തന്നെ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി തീരാന്‍ സാധിക്കുമെന്നു മുന്‍താരം മനോജ് തിവാരി. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് ഏറെ ഇഷ്ടമുള്ള താരമാണ് സഞ്ജുവെന്നും അതിനാല്‍ത്തന്നെ സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകുന്ന സമയം വിദൂരമല്ലെന്നും തിവാരി പറഞ്ഞു.

ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്ററാണ് സഞ്ജു സാംസണ്‍. വ്യക്തിപരമായി മാത്രമല്ല സഞ്ജുവിന്റെ ഗെയിമും അദ്ദേഹം ഇഷ്ടപ്പെടുന്നു. അതിനാല്‍ തന്നെ ദേശീയ ടീമിലേക്കുള്ള വിളി അധികം വൈകില്ല. ദ്രാവിഡ് തീര്‍ച്ചയായും സഞ്ജുവിനെ പിന്തുണയ്ക്കുക തന്നെ ചെയ്യും. ഇതിനായി ഒരേയൊരു അവസരമാണ് അദ്ദേഹം തിരയുന്നത്.

ഉചിതമായ അവസരമെത്തിയാല്‍ ദ്രാവിഡിന്റെ പൂര്‍ണ പിന്തുണ സഞ്ജുവിന് ലഭിക്കും. അതു ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്യും. രോഹിത്തിനെപ്പോലെ തന്നെയുള്ള കഴിവ് അദ്ദേഹത്തിനുമുണ്ട്. അതിനാല്‍ സഞ്ജുവിനെയും പിന്തുണയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ഐപിഎല്ലില്‍ ഇത്തവണ ഒരു സാധാരണ പ്രകടനമല്ല, അസാധാരണ പ്രകടനം തന്നെയാണ് സഞ്ജുകാഴ്ചവയ്ക്കേണ്ടത്. എങ്കില്‍ മാത്രമല്ല ഇന്ത്യന്‍ ടീമിന്റ വാതില്‍ മുട്ടുകയല്ല, അതു തകര്‍ത്ത് അകത്തേക്കു കയറാന്‍ കഴിയൂ- മനോജ് തിവാരി പറഞ്ഞു.

ഐപിഎല്ലിനു ശേഷം വെസ്റ്റിന്‍ഡീസ് അയര്‍ലന്‍ഡ് പര്യടനങ്ങളിലാണ് ഇന്ത്യന്‍ ടീം കളിക്കുക. കൂടാതെ ഓസ്ട്രേലിയയുമായി വൈറ്റ് ബോള്‍ പരമ്പരയുമുണ്ട്. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ സഞ്ജു സാംസണിനു ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ