കളിക്കിടയില്‍ ഉറങ്ങുന്ന ശാസ്ത്രിയില്‍ നിന്നും ഏറെ ദൂരെയല്ല ഉറങ്ങാതെയിരിക്കുന്ന ദ്രാവിഡും

ഷെമിന്‍ അബ്ദുള്‍മജീദ്

രാഹുല്‍ ദ്രാവിഡ് കോച്ചായി സ്ഥാനമേറ്റെടുത്തതോടെ ഇനിയെല്ലാ പരമ്പരകളും ഇന്ത്യ നേടും എന്ന് വിശ്വസിച്ചിരിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്ന് നിസ്സംശയം പറയാം.
കളിക്കിടയില്‍ കിടന്നുറങ്ങുന്നു എന്ന് ആരാധകര്‍ പരാതി പറയുന്ന ശാസ്ത്രിയില്‍ നിന്നും ഏറെ ദൂരെയല്ല ഉറങ്ങാതെയിരിക്കുന്ന ദ്രാവിഡും.

ഇന്ത്യന്‍ ടീമിന് തുടര്‍ച്ചയായി പരമ്പരകള്‍ വിജയിക്കണമെങ്കില്‍ കോച്ചിനെ മാറ്റുകയല്ല, കുറച്ചെങ്കിലും വിവരമുള്ള സെലക്ടര്‍മാരെ നിയമിക്കുകയാണ് വേണ്ടത്. അതല്ലെങ്കില്‍ സെലക്ഷനില്‍ ക്യാപ്റ്റനോ കോച്ചിനോ ഒരു റോള്‍ വേണം.

ഏതാനും വര്‍ഷങ്ങളായി മോശം ഫോമിലുള്ള കളിക്കാരെ വീണ്ടും വീണ്ടും തെരെഞ്ഞെടുക്കുന്നതിലൂടെ ഭാവി തലമുറക്ക് എന്ത് സന്ദേശമാണ് ഇവര്‍ പകര്‍ന്ന് നല്‍കുന്നതെന്ന് മനസ്സിലാകുന്നില്ല.

Rahul Dravid's strong message to Team India after series win, Indian coach  also spoke about New Zealand

ഈ തോല്‍വിയെങ്കിലും ഒരു മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 5 വര്‍ഷത്തോളം 50 ടെസ്റ്റുകളില്‍ വെറും 33 ശരാശരിയില്‍ ബാറ്റ് ചെയ്യുന്നവരെയൊക്കെ മിഡില്‍ ഓഡറില്‍ പിന്നെയും കളിപ്പിക്കേണ്ട അത്രയും മോശമായ അവസ്ഥയിലുള്ള പ്രതിഭാദാരിദ്രമൊന്നും ഇന്ത്യന്‍ ക്രിക്കറ്റിന് വന്നിട്ടില്ല എന്ന് തലപ്പത്തുള്ളവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്