'അവനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തരുത്': ഇന്ത്യന്‍ സൂപ്പര്‍ താരത്തിനെതിരെ മുന്‍ സഹതാരം

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേഷ് കാര്‍ത്തിക്കിന്റെ സാധ്യതയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളില്‍ പ്രതികരിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുബ്രഹ്‌മണ്യം ബദരിനാഥ്. വെറ്ററന്റെ പ്രായം കണക്കിലെടുത്ത് ദിനേശ് കാര്‍ത്തിക്കിന്റെ ആദ്യ ഇലവനിലെ സ്ഥാനം ബദരീനാഥ് ചോദ്യം ചെയ്തു. ഒരു ഫിനിഷര്‍ എന്ന നിലയില്‍ കാര്‍ത്തിക്കിന്റെ സാധ്യത അംഗീകരിക്കുമ്പോള്‍ 38-കാരനേക്കാള്‍ യുവതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ബദരീനാഥ് നിര്‍ദ്ദേശിച്ചു.

ദിനേശ് കാര്‍ത്തിക്കിനെ തിരഞ്ഞെടുത്താല്‍, അവന്‍ എല്ലാ മത്സരങ്ങളും കളിക്കണം, വെറുതെ ബെഞ്ചില്‍ ഇരിക്കരുത്. എന്നാല്‍ പ്രായത്തിനനുസരിച്ച്, യുവതാരങ്ങളെക്കാള്‍ ഇന്ത്യയുടെ ഇലവനില്‍ അദ്ദേഹത്തിന് ഇടമുണ്ടോ? സ്‌ക്വാഡില്‍ നിലനിര്‍ത്തിയാല്‍ അയാള്‍ക്ക് പ്രയോജനം ഇല്ലായിരിക്കാം. ഉയര്‍ന്നുവരുന്ന ഒരു ഫിനിഷറെ പ്രമോട്ട് ചെയ്യുന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇലവനില്‍ അവര്‍ ആഗ്രഹിക്കുന്ന ഫിനിഷറായി ടീം കാര്‍ത്തിക്കിനെ കാണുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ന്യായമാണ്.

ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് കഴിവുകള്‍ അദ്ദേഹത്തെ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വമാക്കുന്നു, അതിനാല്‍ അദ്ദേഹം പ്ലെയിംഗ് ഇലവനില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അടുത്തിടെ ഫിനിഷറായും ജഡേജ മികച്ച പ്രകടനമാണ് നടത്തിയത്. റിങ്കു സിങ്ങിന്റെ പ്രകടനം മികച്ചതായിരുന്നു. അതിനാല്‍ ഈ കളിക്കാരെയെല്ലാം തിരഞ്ഞെടുക്കുന്നത് ഡികെയ്ക്ക് ബുദ്ധിമുട്ടായിരിക്കും. ഋഷഭ് പന്ത് കീപ്പറായി ഉണ്ടാകും-ബദരിനാഥ് പറഞ്ഞു. ബദരീനാഥും ദിനേശ് കാര്‍ത്തിക്കും ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിന് വേണ്ടി കളിച്ചിട്ടുള്ള താരങ്ങളാണ്.

സമാനമായ വികാരങ്ങള്‍ പ്രതിധ്വനിച്ച്, മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും സ്റ്റാര്‍ സ്പോര്‍ട്സില്‍ ഐപിഎല്ലില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ മികച്ച ഫോമിനെ പ്രശംസിച്ചു. എന്നിരുന്നാലും, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, റിങ്കു സിംഗ് എന്നിവരുടെ പ്രതിഭയുടെ പ്രാധാന്യം ഫിഞ്ച് ഊന്നിപ്പറഞ്ഞു.

ഐപിഎല്ലില്‍ ആര്‍സിബിക്ക് വേണ്ടി ഡികെ നന്നായി കളിക്കുമ്പോള്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, റിങ്കു സിംഗ് തുടങ്ങിയ പ്രതിഭാധനരായ യുവതാരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകകപ്പ് ടീമില്‍ ഡികെയെ ഞാന്‍ വ്യക്തിപരമായി തിരഞ്ഞെടുക്കില്ല, കാരണം ഈ യുവതാരങ്ങള്‍ക്ക് വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ടീമിനെ ശക്തിപ്പെടുത്താനുള്ള കഴിവുണ്ട്- ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ