ശ്രീലങ്കയുമായുള്ള പരമ്പരയില്‍ ഒരു കാര്യം ചെയ്യരുത്; സഞ്ജുവിന് സംഗക്കാരയുടെ ഉപദേശം

ശ്രീലങ്കയുമായുള്ള പരമ്പരയില്‍ സഞ്ജു സാംസണ്‍ ഒരു കാര്യം ചയ്യരുതെന്ന ഉപദേശവുമായി ലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര. സ്റ്റാര്‍ സ്പോര്‍ട്സിന്റെ എ ചാറ്റ് വിത്ത് ചാംപ്യന്‍സ് എന്ന ഷോയില്‍ സംസാരിക്കവെയായിരുന്നു ഐപിഎല്ലിലെ തന്റെ പ്രിയ ശിഷ്യന് സംഗക്കാര ഒരു ഉപദേശം നല്‍കിയത്.

സ്വന്തം കഴിവ് തെളിയിക്കാന്‍ ഇതു അവസാന അവസരമാണെന്നു ചിന്തിച്ച് അതിനു വേണ്ടി പരമാവധി ശ്രമിക്കാന്‍ പാടില്ലെന്നാണ് സംഗക്കാര സഞ്ജുവിനെ ഉപദേശിച്ചിരിക്കുന്നത്. സഞ്ജുവിന് എല്ലാം ഗുണങ്ങളുമുണ്ട്. അവന്‍ അതിശയിപ്പിക്കുന്ന ചെറുപ്പക്കാരനാണ്. കഴിവും സ്വഭാവഗുണവുമെല്ലം സഞ്ജുവിനുണ്ട്. അതുകൊണ്ടു തന്നെ ഇതില്‍ വിശ്വസിച്ച് കളിക്കുക, അവസാന ചാന്‍സെന്നു ചിന്തിച്ച് പോരാട്ടത്തിനു മുതിരരുത്.

ആ ദിവസം തന്നിലേക്കു വരുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുക. അതിനു ശേഷം ക്രീസിലേക്കു വന്ന് സ്ഥിരം ശൈലിയില്‍ ആസ്വദിച്ച് കളിക്കൂ. കാര്യങ്ങള്‍ വളരെ സിംപിളായി നിര്‍ത്താന്‍ സഞ്ജു സാംസണ്‍ ശ്രമിക്കണം. സ്വന്തം ബാറ്റിംഗില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ഐപിഎല്ലില്‍ കളിക്കുന്നതും ഇന്ത്യക്കു വേണ്ടി കളിക്കുന്നതും രണ്ടാണ്.

ഇന്ത്യന്‍ ടീമില്‍ തന്റെ ജോലിയെന്താണെന്നു സഞ്ജു മനസ്സിലാക്കുകയും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വന്നാല്‍ വളരെ റിലാക്സായി അതു നന്നായി ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടത്- സംഗക്കാര ഉപദേശിച്ചു.

ലങ്കയുമായുള്ള മൂന്നു ടി20കളുടെ പരമ്പരയില്‍ സഞ്ജു ഇടംപിടിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷന്‍ ടീമിലിടം പിടിച്ചപ്പോള്‍ ബാറ്ററുടെ റോളിലാണ് സഞ്ജു ഇടംപിടിച്ചിരിക്കുന്നത്. അടുത്ത മാസം മൂന്നിനാണ് പരമ്പരയിലെ ആദ്യ മത്സരം.

Latest Stories

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

ജാക്കി, ജഗ്ഗു എന്നൊന്നും എന്നെ ആരും വിളിക്കരുത്, അശ്ലീലചിത്രങ്ങളില്‍ അടക്കം തന്റെ ശബ്ദം..; ജാക്കി ഷ്രോഫ് കോടതിയില്‍

ഇന്ത്യ കാത്തിരുന്ന സൂര്യകുമാർ യാദവ് മോഡൽ താരത്തെ ലീഗിൽ ഞാൻ കണ്ടു, ആ ചെക്കൻ ഇനി ഇന്ത്യക്കായി കളിക്കും: ആകാശ് ചോപ്ര

എംപി ബഷീര്‍ എഡിറ്റര്‍, ഹര്‍ഷനും സനീഷും ന്യൂസ് ഡയറക്ടര്‍മാര്‍; അജിത്ത് കുമാര്‍ സിഇഒ; വാര്‍ത്ത യുദ്ധത്തിലേക്ക് പുതിയൊരു ചാനല്‍ കൂടി; ഈ മാസം മുതല്‍ സംപ്രേഷണം

ജൂൺ 4ന് ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ; യുപിയിൽ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്‌

IPL 2024: എബി ഡിവില്ലിയേഴ്സിനോട് സാമ്യത ഉള്ള ഒരു താരത്തെ ഞാൻ കണ്ടു, അവൻ ഭാവിയിൽ കിടിലൻ താരമാകും: അമ്പാട്ടി റായിഡു

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ