ധോണിക്ക് നല്ല പിആർ ഏജൻസി സഹായം ഉണ്ടായിരുന്നു, എനിക്കും യുവരാജിനും അത് ഇല്ലായിരുന്നു; 2011 ലോകകപ്പ് ഫൈനൽ കലിപ്പ് തീരാതെ വീണ്ടും ഗംഭീർ രംഗത്ത്

2011 ലോകകപ്പ് ഫൈനലിലെ തന്റെ 97 റൺസിന് നൽകിയ പരിമിതമായ പ്രാധാന്യത്തെക്കുറിച്ച് എന്നും പറയുന്ന ഗൗതം ഗംഭീർ ഇത്തവണയും ഇപ്പോഴും അതിൽ നിന്ന് മാറിയിട്ടില്ല. ധോണിക്ക് ശക്തമായ പിആർ ഉള്ളതുകൊണ്ടാണ് അദ്ദേഹം ഫൈനലിൽ നേടിയ 91 റൺസ് എല്ലാവരും ഓർത്തിരിക്കുന്നത് എന്നും ബാക്കി ഉള്ളവർക്ക് പിആർ ഇല്ലാത്തതിനാൽ അതൊന്നും ആരാധകരുടെ ഓർമയിൽ പോലും ഇല്ലെന്നും ഗംഭീർ പറയുന്നു.

ANI-ക്ക് നൽകിയ അഭിമുഖത്തിൽ, ധോണിയുടെ ഇന്നിങ്സിന്റെ ബലത്തിൽ തന്റെ മികച്ച പ്രകടനം പലരും മറഞ്ഞുപോയതിനെക്കുറിച്ച് ഗംഭീറിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ചില ആളുകൾക്ക് ടാഗുകൾ നൽകുന്ന ശീലമുണ്ട്. അവർ ഒരു പ്രത്യേക ഇന്നിംഗ്‌സിനെ അണ്ടർറേറ്റഡ് എന്ന് വിളിക്കുന്നു, കൂടാതെ ഒരു കളിക്കാരനെ പോലും അണ്ടർറേറ്റഡ് എന്ന് ലേബൽ ചെയ്യുന്നു. വിലകുറച്ച് കാണിക്കുന്നതും കാണിക്കാത്തതും വിലമതിക്കുന്നതും ഒരേ ആളുകളാണ്. എന്റെ അഭിപ്രായത്തിൽ ഒന്നും വിലയില്ലാത്ത ആയി പോകുന്നില്ല ”അദ്ദേഹം പറഞ്ഞു.

ലോകകപ്പിലെ യുവരാജ് സിങ്ങിന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം വെളിച്ചം വീശിയിരുന്നു. “അദ്ദേഹം ടൂർണമെന്റിലെ മികച്ച കളിക്കാരനായിരുന്നു, പക്ഷേ കുറച്ച് ആളുകൾ അവനെക്കുറിച്ച് സംസാരിക്കുന്നില്ല. യുവരാജിന് നല്ലൊരു പിആർ ഏജൻസി ഇല്ലായിരുന്നു, അതുകൊണ്ടാണ് ഇന്ത്യക്ക് വേണ്ടി ടൂർണമെന്റ് വിജയിച്ചതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് നൽകാത്തത്, ”ഗംഭീർ കൂട്ടിച്ചേർത്തു.

ടൂർണമെന്റിനിടെ ബ്രോഡ്കാസ്റ്റിംഗ് ചാനലിന്റെ പങ്കിനെയും അദ്ദേഹം ചോദ്യം ചെയ്തു. “ബ്രോഡ്കാസ്റ്റർക്ക് ഒരു പി ആർ മെഷിനറി ആകാൻ കഴിയില്ല. ഡ്രസ്സിംഗ് റൂമിൽ ഇരിക്കുന്ന എല്ലാവരോടും ഒരു ബ്രോഡ്കാസ്റ്റർ നീതി പുലർത്തണം.” ഗംഭീർ തന്റെ രോഷം തീർത്തുകൊണ്ട് പറഞ്ഞു/

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ