സോഷ്യൽ മീഡിയ കത്തിച്ച് ധോണിയും ഹാർദിക്കും, ടോസിന് മുമ്പ് ആരാധകർക്ക് ആവേശം നൽകി താരങ്ങൾ; വീഡിയോ വൈറൽ

അന്താരാഷ്ട്ര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും എംഎസ് ധോണി തനിക്ക് നൽകിയ പിന്തുണയ്ക്ക് ഹാർദിക് പാണ്ഡ്യ പലപ്പോഴും മുൻ ഇന്ത്യൻ നായകന് ക്രെഡിറ്റ് നൽകിയിട്ടുണ്ട്. വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈയും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള ഐപിഎൽ 2024 മത്സരത്തിൽ ടോസ് നടക്കുന്നതിന് മുമ്പ് അദ്ദേഹം വെറ്ററൻ ക്രിക്കറ്റ് താരത്തെ കണ്ടു. ഹാർദിക് ധോണിയെ കണ്ട ഉടനെ അദ്ദേഹത്തെ ആലിംഗനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ധോണിയെ ഒരുപാട് ആരാധിക്കുന്ന ഹാർദിക് പലപ്പോഴും അദ്ദേഹത്തെ റാഞ്ചിയിലെ ധോണിയുടെ ഭവനത്തിൽ ചെന്നുകണ്ട് സന്ദർശിക്കാറുണ്ട്. അതേസമയം, ഗുജറാത്ത് ടൈറ്റൻസിനൊപ്പം രണ്ട് വർഷം ചെലവഴിച്ചതിന് ശേഷം ഹാർദിക് മുംബൈയിലേക്ക് മടങ്ങി. 2022-ൽ അദ്ദേഹം ജിടിയെ വിജയത്തിലേക്ക് നയിച്ചു, ഫ്രാഞ്ചൈസി 2023-ൽ ഫൈനലിലെത്തി.

എന്നിരുന്നാലും, 17-ാം സീസണിൽ പാണ്ഡ്യയെ മുംബൈ ട്രേഡിലൂടെ തങ്ങളുടെ പാളയത്തിൽ എത്തിച്ചു. രോഹിത് ശർമ്മയ്ക്ക് പകരം അദ്ദേഹം ക്യാപ്റ്റനായി. അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ആദ്യ മൂന്ന് മത്സരങ്ങളിൽ പൂർണ്ണമായും പരാജയപ്പെട്ടു. ഗുജറാത്ത്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നിവരോടാണ് അവർ തോറ്റത്. മുംബൈയുടെ ക്യാപ്റ്റനായതിന് ഹാർദിക്കിനെ കൂവിയ ആരാധകർ തോൽവി കൂടി ആയപ്പോൾ വലിയ വിമർശനം കേൾക്കേണ്ടതായി വന്നു. എന്തായാലും അവസാന രണ്ട് മത്സരങ്ങളിലും വിജയിച്ച് മുംബൈ വിജയവഴിയിൽ എത്തിയിരിക്കുന്നു.

അതേസമയം ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിങ് തിരഞ്ഞെടുത്തിരിക്കുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ചെന്നൈ 3 വിക്കറ്റ് നഷ്ടത്തിൽ 152 എന്ന നിലയിൽ നിൽക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ