അവനെ ആര്‍.സി.ബിയുടെ അടുത്ത നായകനാക്കണം; നിര്‍ദേശവുമായി നെഹ്‌റ

ഈ സീസണില്‍ വിരാട് കോഹ്‌ലി (Virat Kohli) ആര്‍സിബിയുടെ നായകസ്ഥാനം ഒഴിയുന്നതിനാല്‍ യുവതാരം ദേവ്ദത്തിനെ (Devdutt Padikkal) ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച് മുന്‍ താരം ആശിഷ് നെഹ്‌റ. കോഹ്‌ലിയുടെ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ഏറ്റവും അനുയോജ്യനായ താരം ദേവ്ദത്താണെന്ന് നെഹ്‌റ പറഞ്ഞു.

‘ആര്‍സിബി (RCB) ടീമിനെ നയിക്കാനുള്ള കഴിവ് ദേവ്ദത്ത് പടിക്കലിനുണ്ട്. ടീം ആവശ്യപ്പെടുന്നത് ദീര്‍ഘനാളത്തേക്ക് നയിക്കാന്‍ കഴിയുന്ന താരത്തെയാണെങ്കില്‍ ദേവ്ദത്തിന് അതിനുള്ള മികവുണ്ട്. അതിന് അനുയോജ്യനായ താരം ദേവ്ദത്താണ്’ നെഹ്റ പറഞ്ഞു.

Ashish Nehra appointed RCB coach for new season - Sportstar

ദേവ്ദത്തിന്റെ ക്യാപ്റ്റന്‍സി ആരും കാണാത്തതിനാല്‍ തന്നെ ദേവ്ദത്തിനെ നായകനാക്കണമെന്ന് അടുത്തിടെ ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടിരുന്നു. ദീര്‍ഘനാളത്തേക്ക് ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കുന്ന താരമായതിനാല്‍ ദേവ്ദത്തിനെ പരിഗണിക്കണമെന്നാണ് ചോപ്ര പറഞ്ഞത്.

28 ഐപിഎല്‍ (IPL) മത്സരങ്ങളില്‍ നിന്നായി 31.96 ശരാശരിയില്‍ 863 റണ്‍സാണ് ദേവ്ദത്തിന്റെ പേരിലുള്ളത്. 125.25 എന്ന ഭേദപ്പെട്ട സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഈ സീസണിലെ ആദ്യ പാദത്തില്‍ 52 പന്തില്‍ 101 റണ്‍സുമായി തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയും ദേവ്ദത്ത് നേടിയിരുന്നു.

Latest Stories

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്