വലിയ ബുദ്ധിമാൻ ആയിട്ടും ഇന്നലെ ചെയ്തത് മണ്ടത്തരമായി പോയി, ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പൻ പണി; ബാസിത് അലി പറഞ്ഞത് ഇങ്ങനെ

കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം IND vs BAN ടെസ്റ്റിൽ ടോസ് നേടിയ രോഹിത് ശർമ്മ ആദ്യം ബൗളിംഗ് ആണ് തിരഞ്ഞെടുത്തത്. ഫാസ്റ്റ് ബൗളർക്ക് അനുയോജ്യമായ സാഹചര്യങ്ങളുള്ളതിനാൽ, ആദ്യം ബൗൾ ചെയ്യാൻ രോഹിത് ശർമ്മയ്ക്ക് ഒരു മടിയുമുണ്ടായില്ല. ഈ തീരുമാനം ഇന്ത്യയുടെ അവിശ്വസനീയമായ 9 വർഷത്തെ ഒരു റെക്കോഡ് അവസാനിപ്പിക്കുന്നതിലേക്ക് കൂടി എത്തിച്ചു.

2015-ന് ശേഷം ഹോം ടെസ്റ്റിൽ ടോസ് കിട്ടിയ ശേഷം എല്ലാ തവണയും ഇന്ത്യ ബാറ്റിംഗാണ് തിരഞ്ഞെടുത്തിരുന്നത്. ഈ കാലഘട്ടത്തിൽ എല്ലാം പിച്ചും സാഹചര്യങ്ങളും ഒന്നും പരിഗണിക്കാതെ തീരുമാനം എടുത്തിരുന്നതിൽ നിന്ന് വ്യത്യസ്‍തമായ ഒരു കാര്യം രോഹിത് ചെയ്തത് എല്ലാവർക്കും ഞെട്ടൽ ഉണ്ടാക്കി.

ആദ്യം പന്തെറിയാനുള്ള രോഹിതിൻ്റെ തീരുമാനം പലരെയും അമ്പരപ്പിച്ചു, മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലിയും അവരിൽ ഒരാളായിരുന്നു. ആദ്യം പന്തെറിയാനുള്ള ആതിഥേയരുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ബാസിത് അലി തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. ഇന്ത്യയുടെ തീരുമാനത്തിൽ മഴയ്ക്ക് വലിയ പങ്കുണ്ട് എന്ന് പറഞ്ഞ ബാസിത് മഴ കാരണം തന്നെ നാലാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.

“ഇന്ത്യ ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ഇത് എന്നെ അത്ഭുതപ്പെടുത്തി. പിച്ച് വളരെ മികച്ചതായി കാണപ്പെട്ടു. ബുംറയുടെ രണ്ട് പന്തുകൾ ഒരു നല്ല സൂചന ആയിരുന്നു. പിച്ചിൽ നല്ല ബൗൺസ് ഉണ്ട്. ഇന്ത്യയുടെ നാലാം ഇന്നിംഗ്സിൽ എന്ത് സംഭവിക്കുമെന്ന് ഞാൻ ചിന്തിക്കുന്നു. രണ്ട് ദിവസത്തേക്ക് മഴയുണ്ട്, അത് ഒരു ഘടകമാണ്, ”ബാസിത് അലി പറഞ്ഞു.

തുടർന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെ

“ഇവിടെ ആദ്യം ബൗൾ ചെയ്യുക എന്നതിനർത്ഥം ഇന്ത്യ ഒരു തവണ മാത്രം ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു എന്നാണ്. അവർക്ക് ഈ ടെസ്റ്റ് ഇന്നിംഗ്‌സിൽ ജയിക്കണം, ഇല്ലെങ്കിൽ പ്രശ്‌നമുണ്ടാകും. നാളെയും മഴയുടെ പ്രവചനമുണ്ട്. നാളെ ഇന്ത്യ ഏഴ് വിക്കറ്റ് വീഴ്ത്തിയാൽ, ടെസ്റ്റ്. മത്സരം അവരുടെ പോക്കറ്റിലായിരിക്കും,” അലി പറഞ്ഞു.

മത്സരത്തിലേക്ക് വന്നാൽ മഴയാണ് കളിക്കുന്നത് എന്ന് പറയാം. കനത്ത മഴയെ തുടര്‍ന്ന് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ബംഗ്ലാദേശ് മൂന്നിന് 107 എന്ന നിലയിലാണ്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ബംഗ്ലാദേശ് കരകയറുകയായിരുന്നു. മൊമിനുല്‍ ഹഖ് (40), മുഷ്ഫിഖുര്‍ റഹീം (6) എന്നിവരാണ് ക്രീസില്‍. സാക്കിര്‍ ഹുസൈന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (28) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ