'DEAR VAIBHAV, WELL DONE '; സൂര്യവൻഷിക്ക് ആശംസ നേർന്ന് കിംഗ് കോഹ്ലി

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിക്ക് ആദ്യ പരാജയം സമ്മാനിച്ച് രാജസ്ഥാൻ റോയൽസ്. 6 വിക്കറ്റുകൾക്കാണ് രാജസ്ഥാൻ വിജയിച്ചത്. യുവ താരങ്ങളായ വൈഭവ് സൂര്യവൻഷിയുടെയും ദ്രുവ് ജുറലിന്റെയും മികവിലാണ് ആർസിബിയെ പരാജയപ്പെടുത്തിയത്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ആർസിബി ബോളർമാർക്ക് മോശമായ സമയമാണ് താരങ്ങൾ നൽകിയത്.

ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. ഇതോടെ സീസണിലെ വിജയക്കുതിപ്പ് തുടരുകയാണ് രാജസ്ഥാൻ റോയല്‍സ്. 26 പന്തില്‍ 78 റണ്‍സെടുത്താണ് ഓപ്പണര്‍ വൈഭവ് സൂര്യവൻഷി പുറത്തായത്. 43 പന്തില്‍ 81 റണ്‍സെടുത്ത് ധ്രുവ് ജുറേല്‍ പുറത്താകാതെ നിന്നു.

മത്സരശേഷം വൈഭവ് സൂര്യവൻഷിക്ക് ഓട്ടോഗ്രാഫ് നൽകി വിരാട് കോഹ്ലി. വൈഭവിന്റെ തൊപ്പിയിൽ ‘പ്രിയപ്പെട്ട വൈഭവ്, വെൽ ഡൺ’ എന്നാണ് വിരാട് കോഹ്ലി എഴുതിയത്. ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കൂടാതെ ഇന്നലെ നടന്ന മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിൽ ഐപിഎലിലെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാനും വൈഭവിനു സാധിച്ചു.

Latest Stories

ബുംറയാണെങ്കിലും ഹേസൽവുഡാണെങ്കിലും ഞാൻ നോക്കുന്നത് ബോളിനെയാണ്, അല്ലാതെ ബോളറിനെയല്ല: വൈഭവ് സൂര്യവൻഷി

ചെക്കൻ അടിച്ച് തൂക്കി; ഹേസൽവുഡിനെയും അഭിനന്ദൻ സിങ്ങിനെയും എയറിൽ നിന്നും ബഹിരാകാശത്തേക്ക് കയറ്റി വിട്ട് വൈഭവ്

ഇറാന്റെ കൈയിൽ ഇനിയൊന്നും തന്നെയില്ല, ചർച്ച നടത്താമെന്ന ഒറ്റ കാരണത്താലാണ് അവർ നിലനിൽക്കുന്നത്

6 സിക്സുകൾ അവനെതിരെ അടിച്ചപ്പോൾ ബ്രോഡിന് എന്നോട് ദേഷ്യമായിരുന്നു, അവനെ ആശ്വസിപ്പിക്കാൻ എന്റെ ഒപ്പിട്ട ജേഴ്‌സി കൊടുത്തിരുന്നു, എന്നാൽ അവൻ അത് ചവറ്റുകുട്ടയിൽ എറിഞ്ഞു

രോഹിതിന്റെയും കോഹ്ലിയുടെയും ബാറ്റിംഗ് കണ്ടുകൊണ്ടിരുന്ന എനിക്ക് ഇപ്പോൾ വൈഭവിന്റെ ബാറ്റിംഗ് കാണാനാണ് താല്പര്യം: ഗ്രെയിം സ്മിത്ത്

'മുഖ്യമന്ത്രിയാകണമെന്ന സതീശന്റെ ആഗ്രഹം നടക്കില്ല, വനവാസത്തിന് പോകുന്നതിന് എല്ലാ ആശംസകളും നേരുന്നു'; വനംവകുപ്പ് മന്ത്രി എന്ന നിലയില്‍ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കുമെന്ന് എകെ ശശീന്ദ്രന്‍

കടുകുമണി സ്‌നേഹം പോലും പാര്‍ട്ടിയോടില്ല, ഒരിക്കലും ചെയ്യരുതാത്ത വഞ്ചനയും ചതിയും സുധാകരന്‍ കാട്ടി, സുധാകരന്‍ കമ്യൂണിസ്റ്റ് വിരുദ്ധനാണ്'; വോട്ടെടുപ്പിന് പിന്നാലെ പൊട്ടിത്തെറിച്ച് സജി ചെറിയാന്‍

മോണാലിസയ്ക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ല; നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താല്‍; ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്

ബംഗാള്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനായി ദാഹിക്കുന്നുവെന്ന് മോദി; മമതയുടെ തൃണമൂല്‍ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരുടെ ഫാക്ടറിയാക്കി മാറ്റി; വികസിത് ബംഗാളിനായി തൃണമൂലിനെ പുറത്താക്കണം

എറണാകുളം ഉൾപ്പടെ അഞ്ച് ജില്ലകള്‍ മുഴുവനായും കോൺഗ്രസ്സ് തൂത്തുവാരും: വി ഡി സതീശൻ