ഇന്ത്യയുടെ ലോകകപ്പ് പരാജയത്തിന് പിന്നില്‍ 'എസ്‌കോബര്‍ ഫോബിയ', കാരണക്കാര്‍ ആരാധകര്‍

ഇന്ത്യയുടെ കിരീടനഷ്ടത്തിന് ഒരാഴ്ച! സോഷ്യല്‍ മീഡിയ കോച്ചുമാരും സെലക്ടര്‍മാരും പിന്‍വാങ്ങിത്തുടങ്ങിയിരിക്കുന്നു. അതായത്, യാഥാര്‍ത്ഥ്യത്തിലേക്ക് വരാന്‍ സമയമായി. അതുകൊണ്ട്, മേലില്‍ പ്രസക്തമായേക്കുന്ന ഒരു വസ്തുതയെക്കുറിച്ചാണ്.

ഇന്ത്യയുടെ പരാജയത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണ് ?

രോഹിതിന്റെ അക്ഷമ ബാറ്റിംഗ്, കോലിക്കും രാഹുലിനും റണ്‍ നിരക്ക് ഉയര്‍ത്താനാവാത്തത്, ഗില്ലിന്റെയും അയ്യരുടെയും പരാജയം, ഏകദിനത്തില്‍ പാഴായിപ്പോകുന്ന സൂര്യ, ആദ്യ ഓവറുകളിലെ, പ്രത്യേകിച്ച് ക്ഷമിയുടെ അശ്രദ്ധ ബൗളിംഗ്, ബ്രേക്ക് ത്രൂവിന് സാധിക്കാത്ത സ്പിന്നര്‍മാര്‍, മോശം ഫീല്‍ഡിംഗും കീപ്പിംഗും.. ഇങ്ങനെ അനന്തമായി കാരണങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കാം.

ഇതൊക്കെ ഏറിയതും കുറഞ്ഞതുമായ അളവില്‍ കാരണങ്ങളാണ് താനും. പക്ഷേ, എനിക്ക് തോന്നുന്നത് കളിക്കാര്‍ സ്വയമേ അനുഭവിക്കുന്ന ബിഗ് മാച്ച് സമ്മര്‍ദ്ദത്തിനുപരി, കാണികള്‍ സൃഷ്ടിക്കുന്ന അധിക സമ്മര്‍ദ്ദമാണ് പ്രധാന കാരണമായത് എന്നാണ്. സമാനമായ രീതിയില്‍ അമിത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്ന മറ്റൊരു ടീമാണ് പാകിസ്ഥാന്‍ !

അതിവൈകാരികതകളിലേക്കും പക വീട്ടലുകളിലേക്കും സ്‌പോര്‍ട്ട്‌സിനെ കൊണ്ടെത്തിച്ച് കളിയുടെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തുന്ന ആരാധക വര്‍ഗ്ഗം ഇന്ത്യന്‍ ക്രിക്കറ്റിന് ശാപമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിഭാവുകത്വത്തോടെയുള്ള ഇത്തരക്കാരുടെ പ്രതികരണങ്ങള്‍ കളിക്കാരില്‍ സൃഷ്ടിക്കുന്ന ഭീതിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട കാലമായിരിക്കുന്നു.

‘എസ്‌കോബര്‍ ഫോബിയ’ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു തരം ഭയത്തോടെ ഗ്രൗണ്ടിലിറങ്ങാന്‍ കളിക്കാരെ നിര്‍ബന്ധിതരാക്കുന്ന തലത്തിലേക്കി ഇന്ത്യന്‍ ക്രിക്കറ്റ് കാണികളുടെ അക്രമോത്സുക ആരാധന വളര്‍ന്നു തുടങ്ങിയിരിക്കുന്നു. നേര്‍ക്കുനേരെയുള്ള താരതമ്യക്കണക്കില്‍ 11 – ല്‍ 7 മേല്‍ക്കോയ്മ നമ്മുക്കുണ്ടായിരുന്നിട്ടും കിരീടം നേടാനായില്ലെങ്കില്‍, അതിന്റെ പകുതി ഉത്തരവാദിത്തം ഇന്ത്യന്‍ കാണികള്‍ക്കാണെന്ന് ഞാന്‍ പറയും. സ്‌പോര്‍ട്ട്‌സിനെ അങ്ങനെ മാത്രം കാണുക. നിങ്ങളുടെ രാഷ്ട്രീയവും മതഭ്രാന്തും പകയും വൈകാരികതകളും കുത്തിക്കടത്തി മലിനപ്പെടുത്താനുള്ള രംഗമല്ല അത്.

പ്രിയ ടീം ഇന്ത്യ, പരാജിതരുടെ ഒരു സംഘമല്ല നിങ്ങള്‍. ചാമ്പ്യന്‍മാരെപ്പോലെ തന്നെയാണ് നിങ്ങള്‍ ഇക്കണ്ട ദൂരം കളിച്ചെത്തിയത്. ഏത് ഗെയിമിലും സ്വാഭാവികമായ ഒരിടറല്‍ നിങ്ങള്‍ക്കും സംഭവിച്ചു. അതിന്റെ കാരണങ്ങള്‍ നിങ്ങളുടേത് മാത്രമല്ല, ഞങ്ങളുടേതും കൂടിയാണ്.
വിജയത്തിന്റെ ആഘോഷ വേളകളിലും പരാജയത്തിന്റെ നൊമ്പര നിമിഷങ്ങളിലും നിങ്ങള്‍ക്കൊപ്പം തന്നെയാണ്..

എഴുത്ത്: ജിബി എം ജോര്‍ജ്ജ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

ശക്തമായ മഴ; ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാം; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ കേരളം; വനംവകുപ്പ് സെക്രട്ടറിക്ക് ചുമതല കൈമാറി

'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്' വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

നിലമ്പൂരില്‍ പൊതുസ്വതന്ത്രന് തന്നെ സിപിഎമ്മില്‍ സാധ്യത; ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

RCB VS PBKS: പഞ്ചാബ്- ആര്‍സിബി മത്സരത്തില്‍ ആ ടീം എന്തായാലും വിജയിക്കും, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്, അത് പരിഹരിച്ചില്ലെങ്കില്‍ പണി കിട്ടും, തുറന്നുപറഞ്ഞ് ആര്‍ അശ്വിന്‍

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ, സ്ഥിതി നിരീക്ഷിച്ച് കേന്ദ്രം

ചര്‍ച്ചയായത് തടിയും രൂപമാറ്റവും! വിമര്‍ശകരുടെ വായ തനിയെ അടഞ്ഞു; മറ്റൊരു മലയാളി നടിയും ഇതുവരെ നേടാത്തത്, പുരസ്‌കാര നേട്ടത്തില്‍ നിവേദ

'സംഘപരിവാര്‍ ആക്രമണം താല്‍ക്കാലികം, മടുക്കുമ്പോൾ നിർത്തും'; പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ലെന്ന് വേടന്‍