തടി കുറയ്ക്കൂ, അങ്ങനെ എങ്കില്‍ കോടികള്‍ സമ്പാദിക്കാനാകും ; ഇന്ത്യന്‍ താരത്തോട് അക്തര്‍

ഇന്ത്യന്‍ വിക്കറ്റ്-കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് നിര്‍ണായക ഉപദേശവുമായി പാകിസ്ഥാന്‍ ബോളിംഗ് ഇതിഹാസം ശുഐബ് അക്തര്‍. റിഷഭ് തന്റെ ഭാരം കുറയ്ക്കാന്‍ ശ്രമിക്കണമെന്നും ഇന്ത്യന്‍ വിപണിയില്‍ അത് ഏറെ ഗുണകരമാകുമെന്നും അക്തര്‍ പറഞ്ഞു.

‘റിഷഭിനു കുറച്ച് അമിതഭാരമുണ്ട്. അവന്‍ അക്കാര്യത്തില്‍ ശ്രദ്ധിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ഇന്ത്യന്‍ വിപണി വളരെ വലുതാണ്. റിഷഭ് കാണാന്‍ സുമുഖനാണ്. അവനു മോഡലായി ഉയര്‍ന്നു വരാനും കോടികള്‍ സമ്പാദിക്കാനും സാധിക്കും. കാരണം ഇന്ത്യയില്‍ ഒരു വ്യക്തി വലിയ സ്റ്റാറായി മാറുമ്പോള്‍ ഒരുപാട് നിക്ഷേപം അയാളില്‍ നടത്തപ്പെടും’ അക്തര്‍ പറഞ്ഞു.

‘റിഷഭ് പന്തിന്റെ പക്കല്‍ എല്ലാ തരത്തിലുള്ള ഷോട്ടുകളുമുണ്ട്. കട്ട് ഷോട്ട്, പുള്‍ ഷോട്ട്, റിവേഴ്സ് സ്വീപ്പ് തുടങ്ങി എല്ലാ തരത്തിലുള്ള ഷോട്ടുകളും അവന്‍ കളിക്കും. ഭയമില്ലാതെ ഈ ഷോട്ടുകള്‍ റിഷഭ് കളിക്കുകയും ചെയ്യുന്നു. ഓസ്ട്രേലിയയില്‍ അവന്‍ ഇന്ത്യയെ മല്‍സരം വിജയിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിലും ടീമിനെ ജയത്തിലേക്കു നയിച്ചിരിക്കുകയാണ്.’

‘വളരെയധികം പ്രതിഭയുള്ള ക്രിക്കറ്ററാണ് റിഷഭ് പന്ത്. എതിരാളിയെ കുഴപ്പത്തിലാക്കാന്‍ അവനു കഴിയും. ഇംഗ്ലണ്ടുമായുള്ള ഏകദിനത്തില്‍ ഇന്നിംഗ്സിന്റെ വേഗത കൂട്ടുന്നതിനായി കൃത്യമായ കണക്കുകൂട്ടലോടെയുള്ള സമീപനമായിരുന്നു റിഷഭ് സ്വീകരിച്ചത്. അതിനു ശേഷം നിഷ്‌കരുണം ബോളര്‍മാരെ പ്രഹരിക്കുകയും ചെയ്തു.

‘ആഗ്രഹിക്കുന്ന സമയത്തു ഇന്നിംഗ്സിന്റെ വേഗത കൂട്ടുവാനുള്ള കഴിവ് റിഷഭിനുണ്ട്. അവന്‍ ഭാവിയിലൊരു സൂപ്പര്‍ സ്റ്റാറായി മാറു. റിഷഭിനെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുന്ന ഒരേയൊരാള്‍ അവന്‍ തന്നെയാണ്’ ഷുഐബ് അക്തര്‍ പറഞ്ഞു.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്