CT 2025: അശ്വിന് ജ്യോതിഷവും വശമുണ്ടോ? താരത്തിന്റെ പ്രവചനത്തിൽ ട്രാവിസ് ഹെഡ് പുറത്ത്

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം ആവേശകരമായി പുരോഗമിക്കുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ഫീൽഡിങ്ങിനയച്ചു. മത്സരത്തിന്റെ 21 ആം ഓവർ ആയപ്പോൾ ഓസ്‌ട്രേലിയ 105 -2 എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനായ കൂപ്പർ കൊണോലിയെ പൂജ്യത്തിനു പുറത്താകാൻ മുഹമ്മദ് ഷമിക്ക് സാധിച്ചു. ഇന്ത്യയുടെ പ്രധാന തലവേദനയായ ട്രാവിസ് ഹെഡ് (39) മികച്ച തുടക്കം നൽകിയെങ്കിലും വരുൺ ചക്രവർത്തി പുറത്താക്കി.

മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ മത്സരത്തിന് മുൻപ് ട്രാവിസ് ഹെഡിനെ പുറത്താക്കേണ്ട രീതി പറഞ്ഞിരുന്നു. എന്നാൽ ആരാധകർക്ക് ഷോക്കായി താരം പ്രവചിച്ച പോലെ തന്നെ ഹെഡ് പുറത്തായി.

രവിചന്ദ്രൻ അശ്വിൻ പറഞ്ഞതിങ്ങനെ:

” ന്യുബോളിൽ വരുൺ ചക്രവർത്തിക്ക് ബോൾ കൊടുക്കണം. തുടർന്നു ട്രാവിസ് ഹെഡ് ബാറ്റിംഗിന് വരുമ്പോൾ വരുൺ ഓവർ ദി സ്റ്റമ്പ്‌സിൽ നിന്ന് ബോൾ ചെയ്യണം. ഹെഡ് ബാറ്റ് ചെയ്യുന്നത് മൂന്നു സ്റ്റമ്പുകളും കാണിച്ച് കൊണ്ടാണ്. ബോൾ വരുമ്പോൾ കാല് മുൻപിലേക്ക് മാറ്റിയാണ് അവൻ അടിക്കുന്നത്, അതിലൂടെ വിക്കറ്റ് നേടാൻ സാധിക്കും. ന്യുബോളിൽ വരുൺ ചക്രവർത്തിക്ക് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകാൻ സാധിക്കും” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ. എൽ. രാഹുൽ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി