CSK UPDATES: ആ ഇന്ത്യൻ താരം ആണ് ക്രിക്കറ്റിൽ എന്റെ പിതാവ്, അയാൾ നൽകിയ ഉപദ്ദേശം...; മതീഷ പതിരണ പറഞ്ഞത് ഇങ്ങനെ

ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) പേസ് ബൗളർ മതീഷ പതിരണ തന്റെ മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ തന്റെ “ക്രിക്കറ്റ് പിതാവായി” കണക്കാക്കുന്നുവെന്ന് പറഞ്ഞു. തന്റെ പിതാവ് തന്നെ പിന്തുണച്ചതിന് സമാനമായിട്ടുള്ള കാര്യങ്ങളാണ് തനിക്കായി ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെയ്തതെന്നും താരം ഓർമിപ്പിച്ചു.

2024 നവംബറിൽ നടന്ന മെഗാ ലേലത്തിൽ പതിരണയെ സിഎസ്കെ 13 കോടി രൂപയ്ക്ക് ആണ് വാങ്ങിയത്. ഈ സീസണിൽ ഇതുവരെ നടന്ന രണ്ട് മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്.

“സിഎസ്കെയിൽ അദ്ദേഹം എനിക്ക് നൽകിയ പിന്തുണയും മെന്റർഷിപ്പും മാർഗനിർദേശവും കാരണം എംഎസ് ധോണി എന്റെ അച്ഛനെപ്പോലെയാണ്. എന്റെ അച്ഛൻ എനിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾക്ക് സമാനമായ കാര്യങ്ങളാണ് ധോണി എനിക്ക് വേണ്ടി ചെയ്തത്, അതുകൊണ്ടാണ് ഞാൻ ധോണിയെ എന്റെ ക്രിക്കറ്റ് പിതാവായി കണക്കാക്കുന്നത്,” സിഎസ്കെയുടെ ‘ദി മേക്കിംഗ് ഓഫ് മതീഷ പതിരണ’ ഡോക്യുമെന്ററിയിൽ പതിരണ പറഞ്ഞു.

ടീമിന്റെ വീഡിയോ അനലിസ്റ്റ് ലക്ഷ്മി നാരായണൻ പതിരണയുടെ ബൗളിംഗ് വീഡിയോകളിൽ ഒന്ന് കണ്ട് അത്ഭുതപ്പെട്ടതിനെ തുടർന്നാണ് ചെന്നൈ താരത്തെ ട്രയൽസിന് വിളിച്ചത് എന്നാണ് ചെന്നൈയുടെ ഉടമ ഇതേ വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. ശേഷം സി‌എസ്‌കെ നെറ്റ്സിൽ പതിരണ പന്തെറിയുന്നത് കണ്ടപ്പോൾ ധോണിക്ക് അയാളുടെ കഴിവിൽ മതിപ്പ് തോന്നി എന്നും വിശ്വനാഥൻ കൂട്ടിച്ചേർത്തു.

“എം‌എസ് പതിരണയെ മുമ്പ് കണ്ടിട്ടില്ല. നെറ്റ്സിൽ ആദ്യമായി കണ്ടപ്പോൾ, അവൻ മിടുക്കൻ ആണെന്ന് ധോണി പറഞ്ഞു ” വിശ്വനാഥൻ അതേ വീഡിയോയിൽ പറഞ്ഞു.

വീട്ടിൽ തന്റെ പിതാവിനെ ബഹുമാനിക്കുന്നതുപോലെ, പാതിരാണ ധോണിയെ ബഹുമാനിച്ചിരുന്നുവെന്ന് താരത്തിന്റെ അമ്മ വിഡിയോയിൽ പറഞ്ഞു. “എം‌എസ് ധോണിയെ അഭിനന്ദിക്കാൻ വാക്കുകളില്ല. അദ്ദേഹം യഥാർത്ഥ ദൈവമാണ്. മതീഷ തന്റെ പിതാവിനെ എങ്ങനെ ബഹുമാനിക്കുന്നു, അതുപോലെ, അവൻ ധോണിയെ ബഹുമാനിക്കുന്നു,” പതിരണയുടെ അമ്മ ശൈലിക പറഞ്ഞു.

Latest Stories

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം