CSK UPDATES: ഒരിക്കൽ വേണ്ടെന്ന് പറഞ്ഞ് പുറത്താക്കിയത് അല്ലെ, ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാസ് തിരിച്ചുവരവിന് ഒരുങ്ങി സുരേഷ് റെയ്ന; സ്ഥിതീകരിച്ചത് താരം തന്നെ, വീഡിയോ കാണാം

ചെന്നൈ ആരാധകർക്ക് ആവേശമായി , മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന ഐപിഎൽ 2026 ൽ സിഎസ്‌കെയുടെ ബാറ്റിംഗ് പരിശീലകനാകും. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സിഎസ്‌കെയും ജിടിയും തമ്മിൽ നടന്ന ഐപിഎൽ 2025 മത്സരത്തിനിടെ, കമന്ററി ടീമിന്റെ ഭാഗമായിരുന്ന റെയ്‌ന, ടീമിന്റെ ബാറ്റിംഗ് പരിശീലകനായി സേവനമനുഷ്ഠിച്ചുകൊണ്ട് യുവ കളിക്കാരെ പരിശീലിപ്പിക്കുന്നതിനായി അടുത്ത വർഷം എംഎസ് ധോണിക്കൊപ്പം ചേരുമെന്ന് സ്ഥിരീകരിച്ചു.

അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ ചെന്നൈയുടെ ബാറ്റിംഗ് പരിശീലകനായി റെയ്‌നയും ചേരുമെന്ന് ആകാശ് ചോപ്ര കമന്ററി വേളയിൽ സ്ഥിരീകരിച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. മിസ്റ്റർ ഐപിഎൽ എന്നറിയപ്പെടുന്ന റെയ്‌ന, 2008 മുതൽ 2021 വരെ ചെന്നൈയുടെ ഭാഗം ആയിരുന്നു. കൂടാതെ, ഇതുവരെയുള്ള സീസൺ നോക്കിയാൽ 5529 റൺസുമായി താരം ഇപ്പോഴും ടീമിന്റെ മുൻനിര റൺ വേട്ടക്കാരനാണ്.

സുരേഷ് റെയ്‌നയെ സി‌എസ്‌കെയുടെ ബാറ്റിംഗ് പരിശീലകനായി നിയമിച്ചതിനെക്കുറിച്ച് ക്ലബ്ബിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. പക്ഷേ റെയ്ന തന്നെ ഈ വാർത്ത സ്ഥിതീകരിച്ചതിനാൽ ആരാധകർക്ക് ആവേശമായി.

അതേസമയം, ഇന്നലെ സീസണിലെ തങ്ങളുടെ അവസാന പോരിൽ ആദ്യം ബാറ്റ് ചെയ്ത് തലയും സംഘവും ഉയർത്തിയ 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 147 റൺസ് നേടാനെ സാധിച്ചുള്ളൂ. സീസണിലെ അവസാന മത്സരത്തിൽ ചെന്നൈയ്ക്ക് 83 റൺസിന്റെ ആശ്വാസ ജയം സ്വന്തമാക്കി.

മത്സരശേഷം താൻ അടുത്ത സീസണിൽ കളിക്കുമോ എന്ന് ഇപ്പോൾ പറയാൻ പറ്റില്ല എന്നും ആ കാര്യത്തിൽ അടുത്ത സീസണ് മുമ്പ് മാത്രമേ തീരുമാനം എടുക്കു എന്നാണ് ധോണി പറഞ്ഞത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ