ചെന്നൈയ്ക്കൊഴികെ ബാക്കി ഏത് ടീമിന് വേണ്ടിയും നന്നായി കളിക്കും, അമേരിക്കൻ ​ലീ​ഗിലെ വെടിക്കെട്ട് ബാറ്റിങിന് യുവതാരത്തെ ട്രോളി സിഎസ്കെ ആരാധകർ

ഐപിഎലിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനായി കഴിഞ്ഞ കുറച്ചുവർഷമായി കളിക്കുന്ന താരമാണ് രചിൻ രവീന്ദ്ര. ഓപ്പണിങ് ബാറ്ററായി സിഎസ്കെയ്ക്കായി കളിച്ച താരം ഈ വർഷം അത്ര മികച്ച ഇന്നിങ്സുകൾ കാഴ്ചവച്ചിരുന്നില്ല. എട്ട് മത്സരങ്ങൾ കളിച്ച താരം 191 റൺസ് മാത്രമാണ് ടീമിനായി നേടിയത്. 128.1 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ഐപിഎലിൽ ഈ സീസണിൽ എറ്റവും അവസാന സ്ഥാനക്കാരായാണ് സിഎസ്കെ ഫിനിഷ് ചെയ്തത്. ഐപിഎലിന് ശേഷം അമേരിക്കയിൽ നടക്കുന്ന മേജർ ക്രിക്കറ്റ് ലീ​ഗിലാണ് രചിൻ കളിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന കളിയിൽ തന്റെ ടീമായ വാഷിങ്ടൺ ഫ്രീഡത്തിന് വേണ്ടി രചിൻ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തിരുന്നു. 18 ബോളിൽ 44 റൺസാണ് രചിൻ രവീന്ദ്ര ടീമിനായി നേടിയത്. രചിന്റെ ബാറ്റിങ് മികവിൽ അഞ്ച് വിക്കറ്റ് വിജയമാണ് വാഷിങ്ടൺ ഫ്രീഡം നേടിയത്. 146 റൺസ് വിജയലക്ഷ്യത്തിന് മറുപടി ബാറ്റേന്തിയ ടീമിനായി നാല് സിക്സ് ഉൾപ്പെടെ 244.44 സ്ട്രൈക്ക് റേറ്റിലായിരുന്നു ന്യൂസിലൻഡ് താരത്തിന്റെ ബാറ്റിങ്.

അമേരിക്കൻ ലീ​ഗിലെ രചിന്റെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ താരത്തെ ട്രോളി ചെന്നൈ സൂപ്പർ കിം​ഗ്സ് ആരാധകർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ‘സിഎസ്കെയ്ക്ക് കളിക്കുന്ന സമയത്ത് ഈ ബാറ്റിങ് ഒകെ എവിടെയായിരുന്നു’ എന്നാണ് ഒരാൾ ട്രോളിയത്. ‘രചിൻ സഹോദരാ, സിഎസ്കെയ്ക്ക് വേണ്ടിയും ഇങ്ങനെയൊരു കളി പുറത്തെടുക്കാമായിരുന്നു’ എന്ന് മറ്റൊരു ആരാധകൻ കമന്റിട്ടു. ‘സിഎസ്കെ ഒഴികെ മറ്റൊല്ലാവർക്കും വേണ്ടി രചിൻ നന്നായി കളിക്കുന്നു’, എന്നാണ് ഒരാളുടെ ട്രോൾ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ