സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

ഇന്ത്യൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് സഞ്ജു സാംസന്റെ തിരിച്ച് വരവിനായി. ന്യുസിലാൻഡിനെതിരെ നടക്കുന്ന ടി-20 പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിലും താരം ഫ്ലോപ്പായിരുന്നു. ഇന്ന് നടക്കാൻ പോകുന്ന മത്സരത്തിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.

എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ ടീം മാനേജ്‌മെന്റിന് ആശങ്കയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോളിംഗ് കോച്ച് മോർണി മോർക്കൽ. ന്യൂസിലാൻഡിനെതിരായ നാലാം ടി20 മത്സരത്തിന് മുന്നോടിയായാണ് സഞ്ജുവിന്റെ ഫോമിനെ കുറിച്ച് നിർ‌ണായക പ്രതികരണവുമായി ഇന്ത്യൻ കോച്ച് രം​ഗത്തെത്തിയത്. ലോകകപ്പ് അടുത്തിരിക്കെ ആരാധകർക്ക് വലിയ ആശ്വാസം നൽകുന്ന വാക്കുകളാണ് കോച്ച് സമ്മാനിച്ചത്.

‘സഞ്ജു തന്റെ ഫോമിലേക്ക് തിരിച്ചെത്താൻ ഒരു മികച്ച ഇന്നിങ്‌സിന്റെ മാത്രം ദൂരമേയുള്ളൂ. ഫോം താൽക്കാലികമാണെന്ന ക്ലീഷേ ഡയലോ​ഗ് നമുക്കെല്ലാവർക്കും അറിയാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ലോകകപ്പിന് വേണ്ടി തയ്യാറെടുക്കുമ്പോൾ, ശരിയായ സമയത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടത് പ്രധാനമാണ്. സഞ്ജു സാംസൺ നെറ്റ്‌സിൽ മികച്ച രീതിയിൽ പന്ത് നേരിടുന്നുണ്ട്. അദ്ദേഹം ഉടൻ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്’, മോർണി മോർക്കൽ പറഞ്ഞു.

Latest Stories

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി

ദേശീയപാത ഉപരോധം; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ