'ചേട്ടൻ സൂപ്പറാ'; സഞ്ജുവിന്റെ സംഹാരതാണ്ഡവത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ

മലയാളി പവർ എന്താണെന്ന് ലോകത്തിന് മുൻപിൽ കാണിച്ച് സാക്ഷാൽ സഞ്ജു സാംസൺ. ഒരു സൈഡിൽ നിന്ന് വിക്കറ്റുകൾ വീഴുമ്പോൾ രക്ഷകനായി അവതരിച്ചിരുന്ന വിരാട് കൊഹ്‌ലിയെ ഓർമിപ്പിക്കുന്ന വിധം പ്രകടനം നടത്തി ഇന്ത്യയെ സെമിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.

ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 5 വിക്കറ്റ് ജയം. സഞ്ജു സാംസന്റെ സംഹാരതാണ്ഡവത്തിനായിരുന്നു ഇന്നലെ ആരാധകർ സാക്ഷിയായത്. 50 പന്തിൽ 4 സിക്‌സും 12 ഫോറും അടക്കം 97* റൺസാണ് സഞ്ജു അടിച്ചെടുത്തത്. തന്റെ പ്രകടനം കൊണ്ട് വിമർശകർക്കുള്ള മറുപടിയും കൊടുത്തിരിക്കുകയാണ് താരം. മത്സരത്തിലെ താരമായതും സഞ്ജു തന്നെ.

വിക്കറ്റുകള്‍ ഒന്നൊന്നായി വീണുകൊണ്ടിരുന്നപ്പോള്‍ ഒരറ്റത്ത് നിലയുറപ്പിച്ച സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയ്ക്ക് കരുത്തായത്. അഭിശേക് ശര്‍മ (10), ഇഷാന്‍ കിഷന്‍ (10), സൂര്യകുമാര്‍ യാദവ് (18), തിലക് വര്‍മ (27), ഹാര്‍ദിക് പാണ്ഡ്യ (17), ശിവം ദുബെ (8*) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

Latest Stories

തൃപ്പൂണിത്തുറയിൽ സ്വരാജ് മത്സരിക്കില്ല, ജില്ലാ ഘടകത്തിന്‍റെ ആവശ്യം തള്ളി സംസ്ഥാന നേതൃത്വം; പകരം രംഗത്തിറക്കുക വൈപ്പിൻ എംഎൽഎയെ

സൈപ്രസിലെ യുകെ സൈനിക താവളം ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം; ഗൗരവമേറിയ സാഹചര്യമെന്ന് യുകെ പ്രതിരോധ സെക്രട്ടറി

കേരളം ഇനി ബിജെപി ഭരിച്ചാലേ ജനങ്ങള്‍ക്ക് പൂര്‍ണമായും നീതി ലഭിക്കൂ; പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കും : ആർ. ശ്രീലേഖ

'മഞ്ഞുമ്മല്‍ ബോയ്‌സ്' സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

പാകിസ്ഥാനിൽ സംഘർഷം രൂക്ഷം; മരണസംഖ്യ 22 ആയി, ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു

അന്ന് ഗംഭീർ, ഇന്ന് സഞ്ജു; 97 റൺസ് നേടി ഇന്ത്യയെ രക്ഷിച്ച ഇതിഹാസങ്ങൾ

ഞാൻ എന്നെ തന്നെ സംശയിച്ചിരുന്നു, സാധിക്കില്ലെന്ന് വരെ വിധിയെഴുതി, പക്ഷെ ഈ ദിവസത്തിനായാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ

അന്ന് പരിഹസിച്ചു, ഇന്ന് വണങ്ങി; ഇതാണ് കാലത്തിന്റെ കാവ്യനീതിയെന്ന് ആരാധകർ

'അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ നടപടി വേണം, അടിയന്തര സുരക്ഷ കൗൺസിൽ ചേരണം' ; യുഎൻ അംഗരാജ്യങ്ങളോട് ഇറാൻ

ഖമനേയിയുടെ വിശുദ്ധമായ രക്തം വെറുതെയാകില്ല, പകരം വീട്ടും; ആക്രമണത്തിന് പിന്നിലുള്ള കുറ്റവാളികൾ ഖേദിക്കേണ്ടി വരും: ഇറാൻ പ്രസിഡന്റ്