ചാമ്പ്യൻസ് ട്രോഫി 2025: ജസ്പ്രീത് ബുംറയെ കളിപ്പിക്കരുത്, ബിസിസിഐക്ക് നിർദേശവുമായി രവി ശാസ്ത്രി

ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ച താരമാണ് ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറ. അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി താരം നേടിയത് 32 വിക്കറ്റുകളാണ്‌. അതിലൂടെ മാൻ ഓഫ് ദി ടൂർണമെന്റ് ആയി താരം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

എന്നാൽ അവസാന ടെസ്റ്റ് മത്സരത്തിനിടയിൽ ബുംറയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ശക്തമായ പുറം വേദന കാരണം അദ്ദേഹം മത്സരത്തിന്റെ പകുതിയിൽ വെച്ച് പിന്മാറുകയും ചെയ്തു. ഇതോടെ ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ താരം കളിക്കില്ലെന്ന വാർത്ത ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ടീം സ്‌ക്വാഡിൽ ജസ്പ്രീത് ബുംറയുടെ പേരുണ്ടെങ്കിലും ആദ്യ മത്സരങ്ങൾ താരം കളിക്കില്ല.

പരിക്കേറ്റ ബുംറയെ ഒരു കാരണവശാലും കളിപ്പിക്കരുതെന്നും ഭാവി ഇന്ത്യൻ ടീമിന്റെ സുരക്ഷയെ കണക്കിലെടുത്ത് ബിസിസിഐ അനുയോജ്യമായ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി.

രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ:

“കളിക്കാൻ പൂർണ ഫിറ്റല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫിയിൽ ജസ്പ്രീത് ബുംറയെ കളിപ്പിക്കരുത്. ബുംറ ഇന്ത്യൻ ടീമിലെ പ്രധാന പേസറും നിർണ്ണായക താരവുമാണ്. എന്നാൽ ചാമ്പ്യൻസ് ട്രോഫി എന്ന ഒറ്റ ടൂർണമെന്റ് ലക്ഷ്യം കണ്ട് താരത്തെ തിരികെ കൊണ്ടുവന്നാൽ അത് വലിയ അപകടമുണ്ടാക്കും. താരത്തിന് നിലവിൽ വിശ്രമമാണ് വേണ്ടത്. ദീർഘ കാലമായുള്ള ജോലി ഭാരം താരത്തെ തളർത്തുന്നുണ്ട്. ബോർഡർ ഗാവസ്‌കർ ട്രോഫിയിലും അതിന്റെ ബുദ്ധിമുട്ട് നമ്മൾ കണ്ടതാണ്. ബുംറയെ വിശ്രമിക്കാൻ അനുവദിക്കണം” രവി ശാസ്ത്രി പറഞ്ഞു.

Latest Stories

ക്രാഷ് ടെസ്റ്റിൽ ഫുൾ മാർക്ക്; സേഫ്റ്റിയിലും പുത്തൻ 'ഡസ്റ്റർ' കേമൻ തന്നെ!

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ശന നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; നെന്മാറയില്‍ സ്‌ട്രോങ് റൂം തുറക്കുന്നത് മാറ്റി

മോദിയുടെ ചട്ടലംഘനത്തില്‍ മിണ്ടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; പരാതിയില്‍ മൗനം പാലിച്ച് ഗ്യാനേഷ് കുമാറും കൂട്ടരും; കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസും സിപിഐയും

സ്ത്രീസുരക്ഷാ പെന്‍ഷന്‍ അപേക്ഷകരുടെ എണ്ണത്തിൽ വർധനവ്; ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍

ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയം; പിതാവിൽ നിന്ന് സംരക്ഷണം തേടി മകൾ ഹൈക്കോടതിൽ

കണക്കുകള്‍ പുറത്തുവിടാത്തതില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസം കഴിഞ്ഞിട്ടും കേരളത്തിലെ അന്തിമ പോളിങ് ശതമാനം നല്‍കാതെ തിരഞ്ഞെടുപ്പു കമ്മിഷന്‍

ഇന്നും മാറ്റമില്ലാതെ സ്വർണ വില; ഇന്നത്തെ നിരക്കറിയാം

കരാറിലെത്തിയില്ലെങ്കില്‍ ഇറാനുമേല്‍ ബോംബുകള്‍ വര്‍ഷിക്കും; ഭീഷണിയുമായി ട്രംപ്; ഭീഷണികള്‍ക്ക് കീഴില്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ പുതിയ 'യുദ്ധ തന്ത്രങ്ങള്‍' പുറത്തെടുക്കാന്‍ ഇറാന്‍ മടിക്കില്ലെന്ന് മറുപടി

അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ വിട്ടുനിന്നേക്കും; പ്രതിനിധികളെ അയക്കാതെ ഇറാന്‍

എനിക്ക് വെറൈറ്റി ഷോട്ടുകൾ കളിക്കാനറിയാം, പക്ഷെ ടീം വിജയിക്കാൻ വേണ്ടി ഇന്ന് അത് വേണ്ടെന്നു വെച്ചു: തിലക് വർമ്മ