ചാമ്പ്യന്‍സ് ട്രോഫി 2025: ബിസിസിഐ-പിസിബി തര്‍ക്കത്തില്‍ നിലവിലെ അവസ്ഥ, പ്രഖ്യാപനം വൈകുന്നു

ചാമ്പ്യന്‍സ് ട്രോഫി 2025-ലെ പ്രതിസന്ധിയെ കുറിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) മധ്യസ്ഥത വഹിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാന്‍ ഒരു ഹൈബ്രിഡ് മോഡലിന് സമ്മതിച്ചിട്ടുണ്ടെങ്കിലും ഐസിസി ഇതുവരെ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ക്രിക്കറ്റ് പാകിസ്ഥാന്‍ പറയുന്നതനുസരിച്ച്, ചാമ്പ്യന്‍സ് ട്രോഫി പ്രതിസന്ധിയെക്കുറിച്ച് ഐസിസിയുമായും ബിസിസിഐയുമായും ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രണ്ട് ഉദ്യോഗസ്ഥരെ ദുബായില്‍ നിയോഗിച്ചിട്ടുണ്ട്. പിസിബി മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സല്‍മാന്‍ നസീറിനോടും സിഒഒ സുമൈര്‍ സയ്യിദിനോടും ദുബായില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ചകള്‍ ”പോസിറ്റീവ് ദിശയിലേക്ക്” നീങ്ങുന്നതിനാല്‍ ടൂര്‍ണമെന്റിന്റെ ഷെഡ്യൂളിനെക്കുറിച്ചുള്ള പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

2027 വരെയുള്ള എല്ലാ ഐസിസി ടൂര്‍ണമെന്റുകള്‍ക്കും ഹൈബ്രിഡ് മോഡല്‍ വേണമെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) ആവശ്യം ഐസിസി അംഗീകരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുല്യത ഉറപ്പാക്കാന്‍ പിസിബി ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. മത്സരങ്ങള്‍ ദുബായില്‍ നടത്തണം, അതിന് ആഗോള ബോഡി സമ്മതിച്ചു.

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡലിലായിരിക്കും നടക്കുക. ഇന്ത്യ തങ്ങളുടെ മത്സരങ്ങള്‍ ദുബായില്‍ കളിക്കുമ്പോള്‍ ഇവന്റ് യുഎഇയിലും പാക്കിസ്ഥാനിലും വ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നിരുന്നാലും, ഇത് ഇതുവരെ അന്തിമമാക്കിയിട്ടില്ല, ഐസിസി ചെയര്‍മാന്‍ ജയ് ഷാ ദുബായില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുമ്പോള്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Stories

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത

'വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് വിഭജന ഭീതി ദിനം, അവരുടെ മനക്കരുത്തിനെ ആദരിക്കാനുള്ള ദിവസം'; പ്രധാനമന്ത്രി