ക്യാപ്റ്റനും പരിശീലകനും ഓൾറൗണ്ടർമാരെ ഉപയോഗിക്കാനറിയില്ല; തുറന്നടിച്ച് ആകാശ് ചോപ്ര

ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ ആദ്യ രണ്ട് ടി 20 മത്സരങ്ങളും വിജയിച്ച് മുന്നേറുകയാണ് ഇന്ത്യ. ആദ്യ ടി 20 7 വിക്കറ്റിനും രണ്ടാം ടി 20 2 വിക്കറ്റിനുമാണ് ആതിഥേയർ വിജയിച്ചത്. ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും പൂർണ ആധിപത്യമാണ് മത്സരങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഓൾ റൗണ്ടർമാരെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ പരിശീലകനായ ഗൗതം ഗംഭീറിനും, നായകനായ സൂര്യ കുമാർ യാദവിനും അറിയില്ല എന്ന് വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” ഓൾ റൗണ്ടർമാരുടെ കാര്യത്തിൽ ഒരു ചെറിയ പ്രശ്നമുണ്ട്. നിങ്ങൾ വാഷിങ്ടണിന് അവസരം കൊടുത്തു, പക്ഷെ ഒരു ഓവർ മാത്രമേ അവനെ കൊണ്ട് ഏറിയിച്ചോള്ളു. നിങ്ങൾ അക്‌സർ പട്ടേലിനെയും കളിപ്പിച്ചു ഓവറും നൽകി. എന്നാൽ ബാറ്റിംഗിൽ 8 ആം നമ്പറിലേക്കോ 9 ആം നമ്പറിലേക്കോ ഇറക്കി കളിപ്പിച്ചു”

ആകാശ് ചോപ്ര തുടർന്നു:

” സൂര്യയ്ക്കും ഗൗതമിനും ഓൾ റൗണ്ടർമാരെ എങ്ങനെ ഉപയോഗിക്കണം എന്ന് അറിയില്ല. ഒരുപാട് ഓൾ റൗണ്ടർമാർ ആയാൽ ഒരാൾക്ക് ഒന്നിൽ കൂടുതൽ ഓവറുകൾ എറിയാൻ അവസരങ്ങൾ ഇല്ലാതെ വരികയും, മറ്റൊരാൾക്ക് ബാറ്റിംഗ് കിട്ടാതെയിരിക്കുകയും ചെയ്യുന്നു. ആക്‌സറിനെ എന്ത് കൊണ്ട് ടോപ് ഓർഡറിൽ കളിപ്പിക്കുന്നില്ല. ഒരുപാട് വർഷങ്ങളായി അദ്ദേഹം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കുന്ന താരമല്ലേ. ടി 20 ലോകകപ്പിൽ അദ്ദേഹം ചെയ്യ്തത് നമ്മൾ കണ്ടതാണ്” ആകാശ് ചോപ്ര പറഞ്ഞു.

Latest Stories

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും