ബുംറ ഇന്ത്യന്‍ ബോളിംഗിലെ അതുല്യ പ്രതിഭ, ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകന്‍: ഗ്ലെന്‍ മഗ്രാത്ത്

ഇന്ത്യന്‍ ഹിറ്റ് പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ബോളിംഗിലെ അതുല്യ പ്രതിഭയാണെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. താന്‍ ബുംറയുടെ വലിയ ആരാധകനാണെന്നും അസാധാരണമായ ബോളിംഗ് ശൈലിയും വേഗതയും താരത്തെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കുന്നതെന്നും മഗ്രാത്ത് പറഞ്ഞു.

ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് ബുംറ കാഴ്ചവെച്ചിട്ടുള്ളത്. വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. എല്ലാ ഫാസ്റ്റ് ബോളര്‍മാര്‍ക്കും ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഒരേപോലെ കളിക്കാന്‍ കഴിയണമെന്നില്ല. ബുംറയെ സംബന്ധിച്ച് മൂന്ന് ഫോര്‍മാറ്റിലും മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന് ശരിയായ വിശ്രമം ആവശ്യമാണ്.

പതിയെ ഓട്ടം തുടങ്ങി, അവസാന സ്റ്റെപ്പുകളില്‍ വേഗം കൂട്ടി കൂടുതല്‍ ശക്തി ഉപയോഗിച്ച് പന്തെറിയുന്നതാണ് ബുമ്രയുടെ ശൈലി. ഇതു പരുക്കിന് കാരണമാകാം. പേസര്‍മാര്‍ക്കു കൃത്യമായ വിശ്രമം നല്‍കേണ്ടതുമുണ്ട്. ബുംറയ്ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ടെസ്റ്റ്, ടി20, ഏകദിനം, ഐപിഎല്‍ തുടങ്ങി എല്ലാ ഫോര്‍മാറ്റുകളിലും കളിക്കണമോയെന്ന് താരം തീരുമാനിക്കട്ടെ.

ഇന്നത്തെ ക്രിക്കറ്റിന്റെ ഗതിയും രീതികളും മാറി. മത്സരങ്ങള്‍ കഠിനവും ശാരീരിക ക്ഷമതയെ അങ്ങേയറ്റം പരീക്ഷിക്കുന്നതുമാണ്. ഫാസ്റ്റ് ബോളര്‍മാര്‍ക്ക് ഫിറ്റ്‌നസാണ് പ്രധാനം. പരിശീലനത്തോടൊപ്പം കൃത്യമായ വിശ്രമവും ബോളര്‍മാര്‍ക്ക് ആവശ്യമാണ്- മഗ്രാത്ത് പറഞ്ഞു.

Latest Stories

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം