കോഹ് ലി അനുഷ്‌കയെ ഡിവോഴ്‌സ് ചെയ്യണം, വിചിത്ര ആവശ്യവുമായി ബി.ജെ.പി നേതാവ്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഭാര്യയും ബോളിവുഡ് നടിയുമായ അനഷ്‌ക ശര്‍മ്മയെ ഡൈവോഴ്‌സ് ചെയ്യണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എ. പാതാള്‍ ലോക് വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള എംഎല്‍എയായ നന്ദകിഷോര്‍ ഗുര്‍ജറാണ് കോഹ് ലി വിവാഹമോചനം നടത്തണമെന്നു വാദിച്ച് രംഗത്തെത്തിയത്.

പാതാള്‍ ലോക് വെബ് സീരീസിന്റെ പ്രൊഡ്യൂസറാണ് അനുഷ്‌ക ശര്‍മ. അനഷ്‌ക്കയ്‌ക്കെതിരെ നന്ദകിഷോര്‍ പൊലീസിലും പരാതിപ്പെട്ടിട്ടുണ്ട്. എംഎല്‍എയുടെ ചിത്രം അനുമതിയില്ലാതെ വെബ് സീരീസില്‍ ഉപയോഗിച്ചുവെന്നാണു പരാതി. സീരീസ് വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്നും നാഷനല്‍ സുരക്ഷാ ആക്ട് പ്രകാരം നല്‍കിയ പരാതിയില്‍ പറയുന്നു.

രാജ്യത്തിനായി ക്രിക്കറ്റ് കളിക്കുന്ന വിരാട് കോഹ് ലി ഭാര്യയില്‍ നിന്നുണ്ടായ ഇത്തരം കാര്യം സമ്മതിച്ചു കൊടുക്കരുതെന്നും വിവാഹമോചനം തേടണമെന്നും മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുന്നതിനിടെയാണ് ബിജെപി നേതാവ് “വിചിത്രമായ” ആവശ്യം ഉയര്‍ത്തിയത്.

ആരും രാജ്യത്തേക്കാളും വലുതല്ല. ഇന്ത്യയ്ക്കായി കളിക്കുന്ന വിരാട് കോഹ് ലി ഇത് അനുവദിച്ചുകൊടുക്കരുത്. എത്രയും പെട്ടെന്ന് കോഹ് ലി അനുഷ്‌കയെ ഡിവോഴ്‌സ് ചെയ്യണം. ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് എല്ലാവര്‍ക്കുമുള്ള ശക്തമായ സന്ദേശമാകും” നന്ദകിഷോര്‍ പറയുന്നു.

അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ വിരാട് കോഹ് ലിയോ അനുഷ്‌ക ശര്‍മയോ ഇതുവരെ തയ്യാറായിട്ടില്ല. അനുഷ്‌ക ശര്‍മയും സഹോദരന്‍ കര്‍നേഷ് ശര്‍മയും സീരീസിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍മാരാണ്.

Latest Stories

ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ