പെർത്തിൽ തലപൊക്കാനാകാതെ പാകിസ്ഥാൻ, ഓസ്‌ട്രേലിയക്ക് കൂറ്റൻ ജയം

‘യാതൊരു ആവേശവും ഇല്ല വാശിയും ഇല്ല ‘. ഓസ്ട്രേലിയ – പാകിസ്ഥാൻ ടെസ്റ്റ് പരമ്പര ആരംഭിച്ചപ്പോൾ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിച്ചത് പോരാട്ടവീര്യം ആണെങ്കിൽ അത് ഉണ്ടായില്ല. പാകിസ്ഥാനെ 360 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ ഏറ്റവും മികച്ച രീതിയിലാണ് പരമ്പര ആരംഭിച്ചിരിക്കുന്നത്. ഇന്ന് ടെസ്റ്റിന്റെ നാലാം ദിനം ഓസ്ട്രേലിയ ഉയർത്തിയ 450 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ കേവലം 89 റൺസിന് പുറത്താകുകയായിരുന്നു. ഓസ്‌ട്രേലിയൻ ബോളർമാർ തീതുപ്പിയപ്പോൾ ഉത്തരമില്ലാതെ പാകിസ്ഥാന്റെ ബാറ്ററുമാർ പവലിനയിലേക്ക് മാർച്ച് ചെയ്തു.

ഓസ്ട്രേലിയ ഉയർത്തിയ വലിയ വലിയ ലക്‌ഷ്യം മുന്നിൽകണ്ട് ബാറ്റ് ചെയ്ത പാകിസ്താന് തൊട്ടതെല്ലാം പിഴച്ചു. ഒരു പാകിസ്ഥാൻ താരത്തിന് പോലും ഓസ്‌ട്രേലിയയെ പരീക്ഷിക്കാൻ സാധിച്ചില്ല. 24 റൺസെടുത്ത സൗദ് ഷക്കീൽ ആണ് പാകിസ്ഥാനായി ഏറ്റവും കൂടുതൽ റൺ എടുത്തത് എന്ന് പറയുന്നതിൽ തന്നെയുണ്ട് ബാക്കി താരങ്ങളുടെ ദയനീയ പ്രകടനം. ടീമിനായി ബാബർ അസം 14ലും ഇമാമുൽ ഹഖ് 10ഉം റൺസെടുത്തു. ഇവർക്ക് ഒഴികെ ബാക്കി താരങ്ങൾ ആരും തന്നെ രണ്ടക്കം പോലും തികച്ചില്ല.

ഓപ്പണർ അബ്ദുളള ഷെഫീഖ് (2), ഷാൻ മസൂദ് (2), സർഫറാസ് അഹമ്മദ് (4), അഗ സൽമാൻ (5), ഫഹീം അഷ്‌റഫ് (5), അമീർ ജമാൽ (0), കുറം ഷെഹ്‌സാദ് (0) ഷഹീൻ ഷാ അഫ്രീദി (3*) എന്നിങ്ങനെ പോകുന്നു ബാക്കി പാകിസ്ഥാൻ താരങ്ങളുടെ പ്രകടനം. ഓസ്‌ട്രേലിയ്ക്കായി മിച്ചൽ സ്റ്റാർക്ക് ഒൻപത് ഓവറിൽ 31 റൺസ് വഴങ്ങിയും ജോഷ് ഹസിൽവുഡ് 7.2 ഓവറിൽ 13 റൺസ് വഴങ്ങിയും മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്റ്റാർ സ്പിന്നർ നഥാൻ ലിയോൺ എട്ടോവറിൽ 14 റൺസ് വഴങ്ങി രണ്ടും പാറ്റ് കമ്മിൻസ് ആറ് ഓവറിൽ 11 റൺസ് വഴങ്ങി ഓരോ വിക്കറ്റും വീഴ്ത്തി.

പേസറുമാരെ തുണയ്ക്കുന്ന ട്രാക്കിൽ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ 233 റൺസാണ് എടുത്തത്. നേരത്തെ അവർ ആദ്യ ഇന്നിങ്സിൽ 487 റൺസ് എടുത്തിരുന്നു. മിച്ചൽ മാർഷാണ് മാൻ ഓഫ് ദി മാച്ച്.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം