BGT 2024: "അവന്മാരോട് ഞാൻ മര്യാദക്ക് പറഞ്ഞതാണ് ബാറ്റിംഗിന് ഇറങ്ങുമ്പോൾ ആ ഒരു കാര്യം മാറ്റി വെക്കണം എന്ന് "; ഗൗതം ഗംഭീറിന്റെ വാക്കുകൾ വൈറൽ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസീസ് പൂർണ ആധിപത്യത്തിൽ നിൽക്കുകയാണ്. ബാറ്റിംഗിലും ബോളിങ്ങിലും ഇന്ത്യക്ക് ഒന്നാം ദിനം അവർ സമ്മാനിച്ചത് ഏറ്റവും മോശമായ സമയമാണ്. 180 റൺസ് നേടിയ ഇന്ത്യയുടെ സ്കോർ വളരെ എളുപ്പത്തിൽ നേടാൻ സാധിക്കും എന്ന തരത്തിലാണ് അവരുടെ പ്രകടനം. ബാറ്റിംഗിൽ വന്ന പിഴവുകൾ മൂലമാണ് ഇന്ത്യ പരാജയത്തിന്റെ വക്കിൽ നിൽക്കുന്നതിന്റെ കാരണം.

യശസ്‌വി ജയ്‌സ്വാൾ, വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ രണ്ടക്കം പോലും കടന്നില്ല. കെ എൽ രാഹുൽ (38) ശുഭ്മാൻ ഗിൽ (31) ടോപ് സ്കോററായ നിതീഷ് കുമാർ റെഡ്‌ഡി (42) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ബാറ്റിംഗിന് ഇറങ്ങുന്നതിന് മുൻപ് ഇന്ത്യൻ താരങ്ങളോട് പറഞ്ഞ ഉപദേശത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് പരിശീലകനായ ഗൗതം ഗംഭീർ.

ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ:

” നിങ്ങൾ ടീമിന് വേണ്ടി റൺസ് നേടാനാണ് ശ്രമിക്കേണ്ടത്. ആ ചിന്തയോടെ കളിച്ചാൽ ടീമിന് അത് ഗുണകരമാകും. വ്യക്തിപരമായ റെക്കോഡുകൾ നേടുന്നതിലോ, സെഞ്ച്വറി, ഫിഫ്റ്റി എന്നിവ നേടുന്നതിലോ ഒന്നും കാര്യമില്ല. നിങ്ങൾ 40 അടിച്ചാലും 20 അടിച്ചാലും ചിലപ്പോൾ അത് ഗുണകരമായി തീരും”

ഗൗതം ഗംഭീർ തുടർന്നു:

“ഇങ്ങനെയുള്ള ടൂർണമെന്റുകളിൽ കളിക്കുമ്പോൾ വ്യക്തിപരമായ റെക്കോഡുകൾ എല്ലാം നിങ്ങൾ വീട്ടിൽ വെച്ചോണം. ആ റെക്കോഡുകൾക്ക് ഇവിടെ സ്ഥാനമില്ല. നിങ്ങൾ 200 റൺസ് അടിച്ച കളി വിജയിച്ചാൽ അത് ചരിത്രമാകും, പക്ഷെ നിങ്ങൾ 500 റൺസ് അടിച്ചിട്ടും ടീം തോറ്റ് പുറത്തായാൽ ആ സ്കോർ കൊണ്ട് കാര്യമില്ല” ഗൗതം ഗംഭീർ പറഞ്ഞു.

Latest Stories

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച