BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ യശ്വിസി ജയസ്വാളിന് ഫോമിലേക്ക് തിരിച്ചെത്താന്‍ വഴി ഉപദേശിച്ച് സീനിയര്‍ താരം ചേതേശ്വര്‍ പുജാര. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ക്ഷമ കാട്ടാനാണ് ജയ്സ്വാളിനോട്് പുജാര ഉപദേശിച്ചിരിക്കുന്നത്. ടെസ്റ്റില്‍ ഷോട്ട് തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കണമെന്ന് പറയുന്ന പുജാര നിലയുറപ്പിച്ച ശേഷം ആക്രമണത്തിലേക്ക് കടക്കണമെന്ന് ഉപദേശിച്ചു.

അവന്‍ ക്രീസില്‍ അല്‍പ്പം കൂടി സമയം നില്‍ക്കാന്‍ ശ്രമിക്കണം. തുടക്കത്തിലേ തന്നെ നിരവധി ഷോട്ടുകള്‍ കളിക്കാനാണ് ജയ്സ്വാള്‍ ശ്രമിക്കുന്നത്. നിലയുറപ്പിച്ച ശേഷമാണ് അവന്‍ ഇത്തരം ഷോട്ടുകള്‍ കളിക്കേണ്ടത്. പ്രത്യേകിച്ച് ആദ്യത്തെ 10 ഓവറുകളില്‍ അനാവശ്യ ഷോട്ടുകള്‍ ഒഴിവാക്കണം. ടെസ്റ്റില്‍ ബാറ്റര്‍ നല്ല പന്തിനായി കാത്തിരിക്കരുത്. പന്തുകള്‍ക്ക് അനുയോജ്യമായ ഷോട്ടുകള്‍ കളിക്കുകയാണ് വേണ്ടത്.

സെവാഗിനെപ്പോലെ തന്നെ ആക്രമണോത്സകതയുള്ളവനാണ് ജയ്സ്വാള്‍. എന്നാല്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതിന് മുമ്പ് പന്തുകള്‍ നിന്റെ നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തണം. ഇന്നത്തെ ആക്രമണകാരികളായ പല ഓപ്പണര്‍മാരും ഈ രീതിയാണ് പിന്തുടരാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ ജയ്സ്വാള്‍ അല്‍പ്പം തിടുക്കം കാട്ടുകയാണ്. പിച്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഷോട്ടിനായി തയ്യാറെടുക്കുന്നു. അത് ശരിയായ രീതിയല്ല. ക്രീസില്‍ കുറച്ച് നേരം പിടിച്ചുനിന്ന് പിച്ചിനെക്കുറിച്ച് പഠിക്കുകയും പതിയെ താളം കണ്ടെത്തുകയും ചെയ്യുക. കെഎല്‍ രാഹുല്‍ കളിക്കുന്നത് നോക്കുക. ഓവര്‍ പിച്ച് പന്തുകളെ മനോഹരമായി അവന്‍ ഡ്രൈവ് ചെയ്യുന്നു. ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്- പുജാര കൂട്ടിച്ചേര്‍ത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ