BGT 2024-25: അഞ്ചാം ടെസ്റ്റില്‍ ടീം ഇന്ത്യ അവനെ ആറാം നമ്പറില്‍ ബാറ്റിംഗിന് ഇറക്കണം: നിര്‍ദ്ദേശവുമായി മൈക്കല്‍ ക്ലാര്‍ക്ക്

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യന്‍ യുവതാരം നിതീഷ് കുമാര്‍ റെഡ്ഡി ആറാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. യുവ ഓള്‍റൗണ്ടര്‍ 7 ഇന്നിംഗ്സുകളില്‍ നിന്ന് 49 ശരാശരിയില്‍ ഒരു സെഞ്ച്വറിയോടെ 294 റണ്‍സ് നേടിയിട്ടുണ്ട്.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ 11 ഫോറുകളും ഒരു സിക്സും സഹിതം 114 റണ്‍സ് താരം നേടിയിരുന്നു. ക്ലാര്‍ക്ക് യുവതാരത്തെ പ്രതിഭയെന്ന് വിളിക്കുകയും നിതീഷ് സിഡ്നിയില്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് പരാമര്‍ശിക്കുകയും ചെയ്തു.

എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ഈ കൊച്ചുകുട്ടി ഒരു പ്രതിഭയാണ്. അവന്‍ 6 അല്ലെങ്കില്‍ 7 ന് ബാറ്റ് ചെയ്യണമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് വെറും 21 വയസ്സ് മാത്രമാണ് പ്രായം. അയാള്‍ അണ്ടര്‍ റേറ്റഡ് താരമാണ്. ആറാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അദ്ദേഹം മികച്ച ഓപ്ഷനാണ്- ക്ലാര്‍ക്ക് പറഞ്ഞു.

അദ്ദേഹം ഒരു ഓസ്ട്രേലിയന്‍ ബോളറെയും ഭയപ്പെടുന്നില്ല. ആവശ്യമുള്ളപ്പോള്‍ ക്ഷമ കാണിക്കുകയും ടെയ്ലന്‍ഡര്‍മാരുമായി ചേര്‍ന്ന് നന്നായി ബാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിതീഷിന് നന്നായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും ഫീല്‍ഡ് ചെയ്യാനും കഴിയും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിതീഷ് കുമാര്‍ നിലവില്‍ ടീം ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ള ബാറ്ററാണ്. ബാറ്റിംഗ് ഓര്‍ഡറിലെ അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം മറ്റൊരു ബോളറെ പ്ലേയിംഗ് യൂണിറ്റില്‍ ചേര്‍ക്കാന്‍ തീരുമാനമെടുക്കുന്നവരെ സഹായിക്കും. ഇന്ത്യന്‍ മുന്‍ കോച്ച് രവി ശാസ്ത്രിക്കും സമാനമായ അഭിപ്രായമുണ്ട്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ സിഡ്നിയില്‍ ഇന്ത്യക്ക് ജയം അനിവാര്യമായതിനാല്‍ ടീം മാനേജ്മെന്റ് ബാറ്റിംഗ് കോമ്പിനേഷന്‍ മാറ്റുമോ എന്ന് കണ്ടറിയണം.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്