വിക്കറ്റും വീഴ്ത്തണം, റണ്‍സും നേടണം; വാലറ്റം കാത്തു, ഫോളോ ഓണ്‍ ഭീഷണി മറികടന്ന് ഇന്ത്യ

ഗാബ ടെസ്റ്റില്‍ ഫോളോ ഓണ്‍ ഭീഷണി മറികടന്ന് ഇന്ത്യ. അവസാന വിക്കറ്റില്‍ ജസ്പ്രീത് ബുംമ്ര-ആകാശ്ദീപ് കൂട്ടുകെട്ടിന്റെ വീരോചിത ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് ജീവന്‍ പകര്‍ന്നത്. പത്താം വിക്കറ്റില്‍ ആകാശ്ദീപും ബുമ്രയും ചേര്‍ന്ന് നേടിയ 39 റണ്‍സാണ് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണി മറികടക്കാന്‍ സഹായിച്ചത്.

ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445 റണ്‍സിന് മറുപടിയായി നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ്. 31 പന്തില്‍ 27 റണ്‍സുമായി ആകാശ് ദീപും 27 പന്തില്‍ 10 റണ്‍സുമായ ജസ്പ്രീത് ബുമ്രയും ക്രീസില്‍. നിലവില്‍ ഓയ്‌ടേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനേക്കാള്‍ 193 റണ്‍സ് പിന്നിലാണ് ഇന്ത്യ.

84 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെയും 77 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ വമ്പന്‍ നാണക്കേടില്‍നിന്നും രക്ഷിച്ചത്. ഇന്ത്യയുടെ മറ്റ് മുന്‍നിര ബാറ്റര്‍മാര്‍ക്കൊന്നും മത്സരത്തില്‍ തിളങ്ങാനായില്ല.

നാലുവിക്കറ്റിന് 51 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം കളിയവസാനിപ്പിച്ച ഇന്ത്യക്ക്, നാലാംദിനം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ആദ്യം നഷ്ടമായി. പത്ത് റണ്‍സെടുത്ത താരത്തെ പാറ്റ് കമിന്‍സാണ് മടക്കിയത്. പിന്നാലെ രാഹുലും ജഡേജയും ചേര്‍ന്ന് ആറാംവിക്കറ്റില്‍ 67 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി. നിതീഷ്‌കുമാര്‍ റെഡ്ഢി (16), മുഹമ്മദ് സിറാജ് (1) എന്നിങ്ങനെയാണ് ഇന്ന് വീണ മറ്റു വിക്കറ്റുകള്‍.

ഓസ്ട്രേലിയക്കായി പാറ്റ് കമിന്‍സ് നാലു വിക്കറ്റുകള്‍ നേടിയപ്പോള്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകളും നേടി. ജോഷ് ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും നേടി.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്