ബുംറയെ പേടിയില്ല, അവനെ കൊണ്ട് ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാൻ കഴിയില്ല, സ്റ്റാർ പേസറെ താഴ്ത്തിക്കെട്ടി ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ഇം​ഗ്ലണ്ട് ടീമിന് പേടിയില്ലെന്ന് പറഞ്ഞ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ബുംറയെ കൊണ്ട് മാത്രം ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നേടികൊടുക്കാൻ കഴിയില്ലെന്നും സ്റ്റോക്സ് പറഞ്ഞു. ജൂൺ 20നാണ് ഇന്ത്യ- ഇം​ഗ്ലണ്ട് സീരീസിലെ ആദ്യ ടെസ്റ്റ് ലീഡ്സിൽ ആരംഭിക്കുക. ഇം​ഗ്ലണ്ട് ടീമിനെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യ തങ്ങളുടെ ഇലവനിൽ ആരെല്ലാമാണെന്ന് പുറത്തുവിട്ടിട്ടില്ല.

അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പരയ്ക്കാണ് ഇം​ഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്നത്. ബുംറ തന്നെയായിരിക്കും ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പേസ് ബോളിങിന് നേതൃത്വം നൽകുക. ഇം​ഗ്ലണ്ടിൽ ഇതുവരെ ഒമ്പത് ടെസ്റ്റുകൾ കളിച്ചിട്ടുളള ബുംറ ഇത്രയും മത്സരങ്ങളിൽ നിന്നായി 37 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുളളത്. 26.27 ആണ് ശരാശരി. എക്കണോമി റേറ്റ് 2.72ഉം. സ്ട്രൈക്ക് റേറ്റ് 57.8ഉം.

ജസ്പ്രീത് ബുംറയുടെ ബോളിങ് നിലവാരം എന്താണെന്ന് കൃത്യമായി അറിയാമെന്ന് ബെൻ സ്റ്റോക്സ് പറയുന്നു. എന്നാൽ മികച്ച പേസർമാരെ ഞങ്ങൾ ഭയപ്പെടുന്നില്ല. ബുംറയ്ക്ക് ഇന്ത്യയ്ക്കായി അഞ്ച് മത്സരങ്ങളുളള ടെസ്റ്റ് പരമ്പര ഒറ്റക്ക് ജയിക്കാൻ കഴിയില്ലെന്ന് സ്റ്റോക്സ് അഭിപ്രായപ്പെട്ടു.

“അന്താരാഷ്ട്ര ക്രിക്കറ്റിൽ, നിങ്ങൾക്ക് എല്ലായ്പ്പോഴും ​മികച്ച എതിരാളികളെ നേരിടേണ്ടിവരും. ബുംറയുടെ നിലവാരവും, കളിക്കുന്ന ഏത് ടീമിനായും അദ്ദേഹം എന്താണ് ചെയ്യാറുളളതെന്നും നമുക്കറിയാം. പക്ഷേ ഞങ്ങൾ ബുംറയെ പേടിക്കുന്നില്ല. ഒരു ബോളറെ കൊണ്ട് മാത്രം സ്വന്തം ടീമിനെ പരമ്പരവിജയത്തിലേക്ക് എത്തിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അതിന് 11 കളിക്കാരും നന്നായി ശ്രമിക്കണം”, ഇംഗ്ലണ്ട് ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി