രോഹിതും ജയ്‌സ്വാളും കാരണം എട്ടിന്റെ പണി കിട്ടിയത് ആ താരത്തിനാണ്; തുറന്നടിച്ച് മുംബൈ സിലക്ടർ

നാളുകൾ ഏറെയായി മോശമായ പ്രകടനം കാഴ്ച്ച വെക്കുന്ന താരമാണ് രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ താരത്തിന് വെറും 31 റൺസ് മാത്രമാണ് പരമ്പരയിൽ ഉടനീളം നേടാനായത്. കൂടാതെ ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ കടുത്ത നിർദേശവുമായി ബിസിസിഐ രംഗത്ത് എത്തുകയും താരങ്ങളോട് ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ നിർദേശിക്കുകയും ചെയ്തു.

രഞ്ജിയിൽ രോഹിതിനോടൊപ്പം ഓപ്പണർ യശസ്‌വി ജയ്‌സ്വാളും മുംബൈക്കായി കളിച്ചിരുന്നു. എന്നാൽ താരങ്ങൾ അവിടെയും ഫ്ലോപ്പായിരുന്നു. യശസ്‌വി ജയ്‌സ്വാൾ രണ്ട് ഇന്നിങ്‌സുകളിൽ നിന്നായി 4, 26 എന്നി റൺസുകളാണ് നേടിയത്. രോഹിത് ശർമ്മയാകട്ടെ ആദ്യ ഇന്നിങ്സിൽ 3 റൺസും രണ്ടാം ഇന്നിങ്സിൽ 28 റൺസും മാത്രമാണ് രോഹിത് നേടിയത്. ഇന്ത്യൻ ടീമിലെ താരങ്ങൾ കാരണം രഞ്ജിയിൽ മികച്ച പ്രകടനം നടത്തിയിരുന്ന ആയുഷ് മാത്രയെ ഒഴിവാക്കേണ്ടി വന്നു. അതിനെതിരെ സംസാരിച്ചിരിക്കുകയാണ് മുംബൈ ചീഫ് സിലക്ടർ സഞ്ജയ് പാട്ടീൽ.

സഞ്ജയ് പാട്ടീൽ പറയുന്നത് ഇങ്ങനെ:

” ഇത് ഞങ്ങളുടെ ഏറ്റവും മോശം തോൽവിയാണ്. ചില ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തുന്നതിന് വേണ്ടി പ്രതിഭാശാലികളായ ഏതാനും യുവ താരങ്ങളെ ഞങ്ങൾക്ക് ആ കളിയിൽ ഒഴിവാക്കേണ്ടി വന്നു. മികച്ച പ്രകടനം കാഴ്ച വെക്കാനും ടീമിനെ വിജയിപ്പിക്കാനും കഴിയുന്ന താരങ്ങളെയാണ് മുംബൈക്ക് വേണ്ടത്”

സഞ്ജയ് പാട്ടീൽ തുടർന്നു:

” കഴിഞ്ഞ മത്സരത്തിൽ അതുണ്ടായിരുന്നില്ല. ഒരു മത്സരത്തിന് ലഭ്യത കാണിക്കുക എന്നതിൽ മാത്രമല്ല കാര്യമെന്ന് ഇന്ത്യൻ താരങ്ങൾ മനസിലാക്കേണ്ടതുണ്ട്. മുംബൈക്ക് വേണ്ടി കളിക്കുമ്പോൾ 100 ശതമാനം നൽകുക എന്നതാണ് എല്ലായ്പ്പോളും മുംബൈ ക്രിക്കറ്റിന്റെ സംസ്കാരം” സഞ്ജയ് പാട്ടീൽ പറഞ്ഞു.

Latest Stories

പാക്കിസ്ഥാന്‍ സേനയ്ക്ക് ബലൂചിസ്ഥാന്‍ പ്രവശ്യയുടെ നിയന്ത്രണം നഷ്ടപ്പെട്ടു; പുതിയ രാജ്യം പ്രഖ്യാപിക്കാന്‍ ബലൂചികള്‍; രാജ്യത്തെ പിന്തുണയ്ക്കണമെന്ന് ഇന്ത്യയോട് നേതാക്കള്‍

പ്രവാസികള്‍ക്കും പ്രതിസന്ധിയായി ട്രംപ്, ഇന്ത്യയ്ക്കും ഇളവില്ല; യുഎസില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിനും ഇനി നികുതി നല്‍കണം

കമ്മ്യൂണിസവും കരിമീനും വേണമെങ്കില്‍ കേരളത്തിലേക്ക് പോകണം, രണ്ടും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഞാന്‍ ആലോചിക്കാറുണ്ട്: കമല്‍ ഹാസന്‍

റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസ്; കോടനാട് റേഞ്ച് ഓഫിസർക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; നിയമന ഉത്തരവ് ഉടന്‍

'രാഷ്ട്രീയത്തിനതീതമായി ദേശത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ട്, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി പ്രതിനിധി സംഘം ദേശീയ ദൗത്യം'; കേന്ദ്രമന്ത്രി കിരൺ റിജിജു

തുടരെ ആശുപത്രിവാസം, കടം വാങ്ങിയവരുടെ ചീത്തവിളി, പാനിക് അറ്റാക്ക് വന്നു.. പലരും ഫോണ്‍ എടുത്തില്ല: മനീഷ

ഇഡിയുടെ കേസ് ഒഴിവാക്കുന്നതിന് രണ്ടു കോടി രൂപ; വ്യവസായിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഏജന്റുമാര്‍ പിടിയില്‍; കുടുക്കിയത് കേരള വിജിലന്‍സ്; നടന്നത് ഞെട്ടിക്കുന്ന തട്ടിപ്പ്

'വഴിത്തിരിവായത് എല്ലിൻകഷ്ണം'; രേഷ്മ തിരോധാനക്കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ, കൊലപാതകമെന്ന് തെളിഞ്ഞു

IPL 2025: ഞാൻ പൊന്നുപോലെ കൊണ്ടുനടക്കുന്ന വണ്ടി അല്ലേടാ ചെക്കാ ഇത്, റിവേഴ്‌സ് എടുത്തപ്പോൾ കാർ ഉരഞ്ഞതിന് സഹോദരനോട് കലിപ്പായി രോഹിത് ശർമ്മ; വീഡിയോ കാണാം